ഇന്ത്യയുമായി യുദ്ധത്തിനില്ല; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്.

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താത്പര്യം പരസ്യമായി തുറന്നുപറഞ്ഞ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ സമാധാനം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും ഷരീഫ് കൂട്ടിച്ചേര്‍ത്തു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. യുദ്ധമല്ല ചര്‍ച്ചയാണ് രണ്ട് രാജ്യങ്ങളുടേയും പ്രശ്‌നപരിഹാരത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരമ്പരാഗതമായി പാകിസ്താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി സംസാരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്‌നങ്ങളും ഒപ്പം ദശകങ്ങളായി രാഷ്ട്രീയ അസ്തിരതകളുമാണെന്നും ഷരീഫ് പറഞ്ഞു.
പാകിസ്താന്‍ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























