Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ചൈനയുമായി യുദ്ധത്തിന് തയ്യാറായിക്കൊ; ഒപ്പമുണ്ടാകും ഇന്ത്യയ്ക്ക് അമേരിക്കയുടെ ഉറപ്പ് തായ്വാന്‍ യുദ്ധത്തില്‍ അത് സംഭവിക്കും

28 AUGUST 2022 03:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ നയതന്ത്രം ലോക രാജ്യങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിയിട്ടുള്ളൊരു കാര്യമാണ്. ഇന്ത്യ എപ്പോഴും മുഖവിലയ്‌ക്കെടുക്കുന്നത് സ്വന്തം രാജ്യത്തിന്റെ നേട്ടവും മുന്നോട്ടുള്ള കുതിപ്പും മാത്രമാണ്. ശത്രുക്കള്‍ എത്ര തവണ ഇത് ആവര്‍ത്തിച്ചിട്ടുള്ളതാണ്. ബീജിങ് ഒളിംബിക്‌സിന്റെ സമയത്ത് അമേരിക്കന്‍ അനുകൂല നിലപാടെടുക്കും എന്നു കരുതിയ ചൈനയുടെ കണ്ണുതള്ളിച്ച രാജ്യമാണിന്ത്യ. ഏറ്റവും ഒടുവിലത്തെ ഉദാഹരണം പറയുകയാണെങ്കില്‍ റഷ്യ യുക്രൈന്‍ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന്‍ ഇന്ത്യയുടെ ഈ നയതന്ത്രത്തില്‍ വാ പൊളിച്ച് നില്‍ക്കുകയാണ്. ഇന്ത്യ റഷ്യന്‍ അനുകൂല നിലപാടാണ് എടുക്കുന്നത് എന്ന് ലോകം ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി ഇന്ത്യ റഷ്യയ്ക്ക് അനുകൂല നിലപാട് എടുത്തത്. ഇതോടെ ലോക രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ നിലപാടില്‍ കണ്ണുതള്ളി നില്‍ക്കുകയാണ്.

ചരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യ ഏറെ ദീര്‍ഘ വീക്ഷണത്തോടെ മുന്നോട്ട് പോകുന്നൊരു രാജ്യമാണ് മുന്നോട്ടുള്ള പ്രയാണം മാത്രമാണ് നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യം. അതിന് വിലങ്ങുതടിയായി ഇപ്പോള്‍ നിലകൊള്ളുന്നത് ചൈന മാത്രമാണ്. ആ വിലങ്ങുതടി വെട്ടിമാറ്റാന്‍ ഒരു പക്ഷേ ഇന്ത്യ മുതിര്‍ന്നേക്കും. പ്രതിരോധം മാത്രം കൈമുതലാക്കിയ ഇന്ത്യ അവശ്യ ഘട്ടത്തിലൊക്കെ ശത്രുക്കളുടെ പത്തി താഴ്ത്തുന്ന തരത്തിലുള്ള തിരിച്ചടി നല്‍കാറുണ്ട്. ബലാക്കോട്ടില്‍ പാകിസ്ഥാനും ഗല്‍വാനില്‍ ചൈനയും ആ ചൂട് അറിഞ്ഞതാണ്.

എന്നാല്‍ ഇന്ത്യയെ പോലെ തന്നെ ചൈനയുടെ പതനംമാത്രം മുന്നില്‍ കാണുന്നൊരു രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തില്‍ ഇന്ത്യയെ പങ്കാളിയാക്കുന്നതിനെ കുറിച്ച് വാചാലരാകുകയാണ് അമേരിക്ക. യുഎസ് നാവികസേന മേധാവി മൈക്കിള്‍ ഗില്‍ഡേ ചൈനയെ തീര്‍ക്കാനുള്ള പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഭാവിയില്‍ യുഎസിന്റെ നിര്‍ണായക പങ്കാളിയായി ഇന്ത്യ മാറുമെന്നും ചൈനയെ നേരിടുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്നുമാണ് യുഎസ് നാവികസേന മേധാവി മൈക്കിള്‍ ഗില്‍ഡേ വ്യക്തമാക്കുന്നത്. വാഷിങ്ടനിലെ ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ദക്ഷിണ ചൈന കടലിടുക്കിലേക്കും തയ്‌വാനിലേക്കും മാത്രമല്ല ഇന്ത്യയിലേക്കും ഒരു കണ്ണെറിയേണ്ട സ്ഥിതിയിലാണ് ചൈന.

മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിലേക്കു പോകാനാണ് ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കാരണം ഭാവിയില്‍ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയായി ഞാന്‍ കാണുന്നത് ഇന്ത്യയെയാണ്.'– അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുദ്ധസമാന മേഖല യുഎസിന് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ ഇപ്പോള്‍ അവിടെ അതിര്‍ത്തി സംബന്ധമായ പ്രശ്‌നം നടക്കുന്നുണ്ടെന്നും ഒക്ടോബറിലെ അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ചൈനയ്ക്ക് ഇരട്ടിപ്രഹരം നല്‍കുമെന്നാണ് യുഎസ് വിദഗ്ധരുടെ നിരീക്ഷണം. തയ്‌വാനിലെ പ്രാദേശിക യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നേരിട്ട് സംഭാവനകള്‍ നല്‍കാനായില്ലെങ്കിലും ചൈനയുടെ ശ്രദ്ധ തങ്ങളുടെ അതിര്‍ത്തിയിലേക്കു തിരിക്കാന്‍ ഇന്ത്യയ്ക്ക് ആകുമെന്നാണ് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ എല്‍ബ്രിഡ്ജ് കോലി ജപ്പാനില്‍ നടന്ന ക്വാഡ് യോഗത്തില്‍ ഒരു മാധ്യമത്തോടു പറഞ്ഞത്. ദക്ഷിണേഷ്യയിലെ കഴിയാവുന്നത്ര വന്‍ ശക്തിയായി ഇന്ത്യ മാറണമെന്നാണ് ജപ്പാനും യുഎസും ആഗ്രഹിക്കുന്നത്. എങ്കിലേ ചൈനയുടെ ശ്രദ്ധ ഇന്ത്യയിലേക്കു തിരിക്കാനാകൂ. അതുവഴി ചൈനയ്ക്ക് രണ്ടാമതൊരു പ്രധാന വെല്ലുവിളിയും അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (15 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (32 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (41 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (51 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends