കൊടും പ്രളയം; ഹണിമൂണ്‍ ഹോട്ടല്‍ നിമിഷ നേരം കൊണ്ട് ഒഴുകിപ്പോയി ഭയാനകമായം പാകിസ്ഥാനിലെ അവസ്ഥ

കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും പാകിസ്ഥാന്റെ പകുതി ഭാഗങ്ങളും മുങ്ങിനില്‍ക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് വീടും ജീവനോപാധികളും നഷ്ടമായത്. സ്വാത് നദിയുടെ കരയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കൂറ്റന്‍ ഹോട്ടല്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് ഒഴുകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.
150 ഓളം മുറികളുള്ള കലാമിലെ ന്യൂ ഹണിമൂണ്‍ ഹോട്ടലാണ് വെള്ളപ്പൊക്കത്തില്‍ നിമിഷങ്ങള്‍ക്കകം തകര്‍ന്നടിയുന്നത്. മഴയെ തുടര്‍ന്ന് നദിയില്‍ വെള്ളം ഉയര്‍ന്നതോടെ ഓഗസ്റ്റ് 24 ന് ഹോട്ടലിലെ അതിഥികളെയും ജീവനക്കാരെയും അധികൃതര്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാക് മാദ്ധ്യമപ്രവര്‍ത്തകനും ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടറുമായ അസ്ഹര്‍ അബ്ബാസ് ഹോട്ടല്‍ തകര്‍ന്ന് വീഴുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. 'മഴയും വെള്ളപ്പൊക്കവും കാരണം കലാമിലെ ഐക്കണിക് ന്യൂ ഹണിമൂണ്‍ ഹോട്ടല്‍ പൂര്‍ണ്ണമായും നശിച്ചു. അഭൂതപൂര്‍വമായ മഴ രാജ്യത്തുടനീളം നാശം വിതച്ചു, ബലൂചിസ്ഥാന്‍, സിന്ധ്, ദക്ഷിണ പഞ്ചാബ് എന്നിവിടങ്ങളില്‍ ഏറ്റവും മോശമായി ബാധിച്ചു.' വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റു ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























