Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യയ്‌ക്കെതിരെ നേപ്പാളില്‍ ചൈനീസ് പടയൊരുക്കം ഗൂര്‍ഖാ റെജിമെന്റിനെ ഇറക്കി തീര്‍ത്തുകെട്ടി ഇന്ത്യ

29 AUGUST 2022 05:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ വളയാന്‍ ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍ രാജ്യങ്ങളില്‍ ആധിപത്യം പുലര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ചൈന ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ശ്രീലങ്കയില്‍ തുറമുഖം കൈവശപ്പെടുത്തിയതും ഒരു ചൈനീസ് ചാരക്കപ്പല്‍ അവിടെ എത്തിയതും എല്ലാം ഈ നീക്കങ്ങളുടെ ഭാഗമാണ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി തന്നെ ചൈനയുമായി ഉണ്ടാക്കിയ ബന്ധം മൂലം ഉണ്ടായതാണ്. സാമ്പത്തികമായി ബാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൈനയെ അത്ര പെട്ടന്ന് ഒഴിവാക്കാന്‍ ഏത് ഭരണകൂടം വന്നാലും ശ്രീലങ്കയ്ക്ക് കഴിയുകയില്ല. എന്നാല്‍ ശ്രീലങ്കയെ താവളമാക്കി ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നടപടിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ പ്രതിരോധ കരുത്ത്, ചൈനീസ് ചാരക്കപ്പലും ശരിക്കും അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്ന ചാരക്കപ്പലിലെ രഹസ്യങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയെ സംബന്ധിച്ച് ഇത് തികച്ചും അപ്രതീക്ഷിതമാണ്.

ശ്രീലങ്കയെ എളുപ്പത്തില്‍ വരുതിയിലാക്കിയതു പോലെ ഇന്ത്യയുടെ മറ്റൊരു അയല്‍ രാജ്യമായ നേപ്പാളിനെ വരുതിയിലാക്കാന്‍ ചൈനയ്ക്ക് ഒരിക്കലും കഴിയുകയില്ല. ചൈന ചില നീക്കങ്ങളെല്ലാം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. ചൈനീസ് അനുകൂല നിലപാട് നേപ്പാള്‍ ഭരണകൂടം പിന്തുടര്‍ന്നാല്‍ ആ ഭരണകൂടം തന്നെയാണ് അട്ടിമറിക്കപ്പെടുക.

അതിന് കാരണം ഇന്ത്യയുടെ കരുത്തായ ഗൂര്‍ഖാ റെജിമെന്റ് തന്നെയാണ്. നേപ്പാളിലെ കരുത്തന്മാര്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. അവരാണ് ഗൂര്‍ഖ റെജിമെന്റ് എന്ന് അറിയപ്പെടുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് നേപ്പാളികള്‍ ഇന്ത്യയുടെ ഈ സേനാ വിഭാഗത്തിന്റെ ഭാഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഒരാള്‍ 'മരിക്കാന്‍ ഭയമില്ലന്ന് പറഞ്ഞാല്‍ ഒന്നുകില്‍ അയാള്‍ കള്ളം പറയുന്നു അതല്ലെങ്കില്‍ അയാളൊരു ഗൂര്‍ഖയാണെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ ലോകത്ത് ഇങ്ങനെ ഒരു സൈനീക വിഭാഗം ഇല്ല എന്നു തന്നെ പറയേണ്ടിവരും. ഭയം എന്നത് നിഖണ്ടുവില്‍ പോലും ഇല്ലാത്ത ഈ സൈനീകര്‍ ഇന്ത്യയ്ക്ക് എന്നും അഭിമാനമാണ്.

ചൈനയെ നേരിടാന്‍ നിങ്ങളുടെ പക്കലെന്തുണ്ട് എന്നു ചോദിക്കുന്നവരോട് സധൈര്യം ഗൂര്‍ഖാ റെജിമെന്റിനെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയും. ഒരു യുദ്ധത്തിന് ആയുധ ബലം മാത്രമല്ല ഉള്‍ക്കരുത്തും തന്ത്രവും ശാരീരീക ക്ഷമതയും ധൈര്യവും എല്ലാം വേണം. അത്തരത്തിലുള്ള എല്ലാ ഗുണങ്ങളുമടങ്ങിയ ഒരു പാക്കേജാണ് ഓരോ സൈനീകനും.

നേപ്പാളിലെ ധീരന്‍മാര്‍ക്ക് ഇന്ത്യയെ സേവിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ഇതിലൂടെ രാജ്യം നല്‍കിവരുന്നത്. ചൈനയെ സംബന്ധിച്ച് ഇവര്‍ അവരുടെ കണ്ണിലെ കരടാണ്. വിവിധ യുദ്ധങ്ങളില്‍ ഇന്ത്യയോടുള്ള കൂറ് തെളിയിച്ച ഗൂര്‍ഖാ റെജിമെന്റില്‍ അംഗമായിട്ടുള്ള നേപ്പാളികള്‍ ചൈനയുടെ നേപ്പാള്‍ സ്വപ്നത്തിനും വിലങ്ങുതടിയാണ്.

സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ ഉള്‍പ്പെടെ വലിയ ഒരു വിഭാഗം പോരാളികള്‍ ഇപ്പോള്‍ തന്നെ നേപ്പാളില്‍ ഉണ്ട്. അവര്‍ക്ക് ഇപ്പോഴും ഇന്ത്യയോട് തന്നെയാണ് സ്‌നേഹവും കൂറുമുള്ളത്. ചൈനയുമായി കൂട്ട് ചേര്‍ന്ന് ഇന്ത്യാ വിരുദ്ധ നീക്കം നേപ്പാള്‍ ഭരണകൂടം നടത്തിയാല്‍ ആദ്യം അവിടെ കയറി അടിക്കുക ഈ പോരാളികള്‍ തന്നെയായിരിക്കും.

നേപ്പാളിലെ ഇന്ത്യന്‍ അനുകൂലികളെ മുന്‍ നിര്‍ത്തി എന്തും നടത്താനുള്ള ശേഷി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'ക്ക് ഉണ്ടെന്നാണ് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ പോലും തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ശ്രീലങ്കയിലെ ചൈനീസ് അധിപത്യം അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു ശ്രീലങ്കയിലെ പ്രക്ഷോഭം എന്നും. അതിന് പിന്നില്‍ ഇന്ത്യയുടെ ഈ അദൃശ്യ ശക്തിയുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്നാണ് സി.ഐ.എയുടെ പോലും നിഗമനം. ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം തടയിടാന്‍ ലഭിച്ച അവസരം ഇന്ത്യ ശരിക്കും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ വസ്തുത എന്തായാലും പഴയ പോലൊരു അടുപ്പം നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കന്‍ ഭരണ കൂടത്തിന് ചൈനയോട് സാധ്യമല്ലെന്നുള്ളത് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്.

ശ്രീലങ്കക്കു പിന്നാലെ നേപ്പാളാണ് ചൈന താവളമാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നേപ്പാളിലെ ചൈനീസ് നീക്കം, ശ്രീലങ്കയിലൂടെ ചൈന ഉയര്‍ത്തുന്ന ഭീഷണി പോലെയല്ല. നേപ്പാളിനെ മുന്‍ നിര്‍ത്തി മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍ നേപ്പാളികളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് ചൈനീസ് സൈനികരും മാറുക. ഇക്കാര്യത്തില്‍ എന്തായാലും ഇന്ത്യയ്ക്ക് യാതൊരു സംശയവും ഇല്ല. ഇന്ത്യന്‍ രക്തം ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്ന ഇതുപോലൊരു ജനത ഇന്ത്യയ്ക്കു പുറത്ത് നേപ്പാളിലല്ലാതെ മറ്റൊരു രാജ്യത്തും നമുക്ക് കാണാന്‍ കഴിയുകയുമില്ല. അഗ്‌നിപഥ് സായുധ സേനാ പദ്ധതിയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഗൂര്‍ഖ റെജിമെന്റിനെ കുറിച്ച് നിരവധി ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു കഴമ്പും ഇല്ലന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള നേപ്പാളികളുടെ അവസരം തുടര്‍ന്നും ലഭിക്കുമെന്നതാണ് സൈന്യത്തിന്റെയും നിലപാട്.

1947ലെ ത്രികക്ഷി ഇന്ത്യ നേപ്പാള്‍ യുകെ കരാറിന്റെ ഭാഗമായിട്ടാണ് നേപ്പാളി യുവാക്കള്‍ക്ക് സേനയില്‍ ചേരാനുള്ള അനുമതി തുടര്‍ന്നിരുന്നത്. ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്ന തുല്യ ആനുകൂല്യങ്ങളും പെന്‍ഷന്‍ സൗകര്യങ്ങളുമാണ് നേപ്പാളികളായ ഇവര്‍ക്കും ലഭിക്കുന്നത്. ഒരു വിവേചനവും കാണിക്കാത്ത ഇന്ത്യയുടെ ഈ നിലപാട് നേപ്പാളിന്റെ മനസ്സാണ് കീഴടക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ചേരുക എന്നത് ഇന്ന് നേപ്പാളി യുവാക്കളുടെ ഏറ്റവും വലിയ സ്വപനമാണ്. ഒരു പരമാധികാര രാജ്യം മറ്റൊരു പരമാധികാര രാജ്യത്തിന്റെ സൈന്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ജനങ്ങളെ അയക്കുന്നത് ഉചിതമല്ലെന്ന നിലപാട് മുന്‍ നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഈ വാദമൊന്നും നേപ്പാളില്‍ ചിലവായിട്ടില്ല. ഇത്തരം വാദങ്ങളെ ചൈനയുടെ നാവായാണ് നേപ്പാള്‍ യുവത്വവും നോക്കി കാണുന്നത്. ഇവരുടെയെല്ലാം കുടുംബത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ അനവധി പേരാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (6 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (19 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (33 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (48 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (58 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (8 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (8 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (8 hours ago)

Malayali Vartha Recommends