Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

റഷ്യ യുക്രൈന്‍ യുദ്ധം ആറുമാസം പിന്നിട്ടു അവിടെ ഇപ്പോള്‍ സംഭവിക്കുന്നത് ഇതാണ്

29 AUGUST 2022 05:45 PM IST
മലയാളി വാര്‍ത്ത

ആറു മാസം മുമ്പാണ് റഷ്യ ഉക്രൈനില്‍ റഷ്യ ആദ്യ മിസൈലാക്രമണം നടത്തുന്നത്. ഇതോടെ ഔദ്യോഗികമായി യുദ്ധം ആരംഭിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 ഫെബ്രുവരി 24നാണ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ആ ആക്രമണം ഉണ്ടാകുന്നത്, 'സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍' എന്ന ഓമനപ്പേരിലാണ് റഷ്യ ലോകത്ത് ഈ ഒരു ഓപ്പറേഷന്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതിനു മുമ്പുതന്നെ. ഇതൊരു മഹായുദ്ധമാകാന്‍ പോകുകയാണെന്ന മുന്നറിയിപ്പ് അമേരിക്ക നല്‍കിയിരുന്നു.

നാനാ വശങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിച്ചു കഴിഞ്ഞാല്‍ ഉക്രൈന്‍ എളുപ്പം പിടിച്ചടക്കാം എന്ന് റഷ്യന്‍ ഭരണ കൂടം കരുതി റഷ്യന്‍ നാവിക സേനയും ക്രെമിയ വഴി റഷ്യന്‍ കരസേനയും ഉക്രൈന്റെ ഹൃദയഭാഗം ലക്ഷ്യമാക്കി പാഞ്ഞടുക്കുക ആയിരുന്നു. ആഴ്ചകള്‍ യാത്ര ചെയ്തിട്ടും പാതകളിലെ ദുര്ഘടങ്ങള്‍ അകറ്റാന്‍ റഷ്യന്‍ സേനക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. കരുതിയിരുന്ന ഉക്രൈന്‍ ആദ്യം ഒറ്റക്കാണ് ഇവരെ നേരിട്ടത്. നിരവധി റഷ്യന്‍ സൈനിക വ്യൂഹങ്ങളെ ഉക്രൈന്‍ തകര്‍ത്തു. റഷ്യ തിരിച്ചടി ശക്തം ആക്കിയപ്പോള്‍ നാറ്റോയും യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉക്രൈന്റെ തുണക്കെത്തി. ആക്രമണം മുന്‍കൂട്ടി മനസ്സിലായിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ കണക്ക് അറ്റ ആയുധമാണ് ഉക്രൈനിലേക്ക് ഒഴുക്കിയത്.

ഉക്രൈന്റെ സൈന്യം കയ്യും മെയ്യും മറന്നു പോരാടി എങ്കിലും, റഷ്യയുടെ ആയുധ ബലം വളരെ വലുതായതിനാല്‍, സാധാരണ ജനങ്ങളോടും ആയുധം എടുത്ത് യുദ്ധം ചെയ്യാന്‍ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഇതോടെ ലോകം സാക്ഷി ആയത് ഉക്രൈന്‍ എന്ന കൊച്ചു രാജ്യത്തിന്റെ വലിയ ചെറുത്തു നില്‍പ്പിന്റെ പോരാട്ടം ആയിരുന്നു ..വളരെ നിസാരം എന്ന് കരുതി ഇറങ്ങി പുറപ്പെട്ട റഷ്യക്ക് നഷ്ട കണക്കുകള്‍ ഏറെ എന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ പൊരുതി കൊണ്ടേ ഇരിക്കുന്ന യുക്രെയ്ന്‍ റഷ്യക്ക് മുന്നില്‍ ഇന്നും മന്നോട്ടു വയ്ക്കുന്ന പ്രതി സന്ധികളും വളരെ വലുതാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവില്‍ ഒരു പ്രദര്‍ശനം നടത്തിയിരിക്കുക ആണ് യുക്രൈന്‍. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദര്‍ശനം ആയിരുന്നു അത്. മൂന്ന് ദിവസം കൊണ്ട് തന്നെ കാല്‍ ക്കീഴിലാക്കാം എന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ന്‍ തലസ്ഥാനത്തിന്റെ പ്രധാന തെരുവിലിന്നില്‍ തകര്‍ന്നു തരിപ്പണമായ റഷ്യന്‍ ടാങ്കറുകളുടെ പ്രദര്‍ശനം യുക്രൈന്‍ നടത്തിയിരിക്കുന്നത്. അതേ സമയം റഷ്യന്‍ അധിനി വേശം ആറ് മാസം തികയമ്പോഴും, യുദ്ധ ക്കെടുതിയില്‍ വലഞ്ഞു കൊണ്ടേ ഇരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്ന കാഴ്ച നമുക്ക് കാണുവാന്‍ സാധിക്കും. ഇന്നാണ് യുക്രെയ്‌ന്റെ മുപ്പത്തി ഒന്നാം സ്വാതന്ത്ര്യ ദിനം. ഇവിടെ ആഘോഷങ്ങളില്ല.

കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാം എന്നാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ് അപ്പോഴാണ്, യുക്രെയ്ന്‍ പിടിച്ചെടുത്ത റഷ്യന്‍ ടാങ്കറുകള്‍ ലോകത്തിന് മുന്നില്‍ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാന്‍ ശ്രമിച്ച ഏകാധിപതികള്‍ക്ക് ചങ്ക് ഉറപ്പുള്ളൊരു രാജ്യത്തിന്റെ മറുപടി എന്ന് പേരിട്ടായിരുന്നു യുക്രൈന്‍ റഷ്യക്ക് മുമ്പില്‍ ടാങ്കര്‍ ചീന്തുകള്‍ അവതരിപ്പിച്ചത് തന്നെ. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിശ്വസ്തന്‍ അലക്‌സാണ്ടര്‍ ദൂഗിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് കാര്‍ ബോംബ് സ്‌ഫോടനം നടന്നത് റഷ്യയെ ഞെട്ടിക്കുകയും ചെയ്തിരുന്നു. മോസ്‌കോയില്‍ നടന്ന സ്‌ഫോടനത്തില്‍ അലക്‌സാണ്ടര്‍ ദൂഗിന്റെ മകള്‍ ദാരിയ ദൂഗിന്‍ കൊല്ലപ്പെടുകയും ചെയ്യുകയും ഉണ്ടായി. യുക്രൈന്‍ തീവ്രവാദികള്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരിയിലെ ഉഗ്രസ്‌ഫോടനം റഷ്യയെ വിറപ്പിക്കുക ഉണ്ടായി. സാധാരണ പൗരന്‍മാരെ ആദ്യഘട്ടങ്ങളില്‍ കൊല്ലാതെ വെറുതെ വിട്ട റഷ്യ, ഉക്രൈന്‍ ജനത ആയുധം എടുത്തതോടെ സകലരെയും വേട്ടയാടി തുടങ്ങി. കൈയില്‍ കിട്ടിയ എല്ലാവരെയും കൊന്നു തീര്‍ത്ത റഷ്യന്‍ സൈന്യം നഗരങ്ങള്‍ ഓരോന്നായി പിടിച്ച് അടക്കി കൊണ്ടിരുന്നു.ഈ ഘട്ടത്തില്‍ മാത്രം ഉക്രൈന് പിഴച്ചു. കീവ്, ബുക്ക, മരിയപോള്‍ തുടങ്ങിയ വന്‍ നഗരങ്ങള്‍ ഒന്നൊന്നായി റഷ്യയുടെ സൈന്യത്തിനു മുന്നില്‍ പൊരുതി വീണു.

എങ്കിലും അതിനെല്ലാം കനത്ത വില റഷ്യ കൊടക്കേണ്ടി വന്നു. തോളില്‍ വച്ച് വിക്ഷേപിക്കാവുന്ന ജാവലിന്‍ പോലുള്ള മാന്‍ പോര്‍ട്ടബിള്‍ മിസൈലുകള്‍ ഉപയോഗിച്ച് നിരവധി റഷ്യന്‍ വിമാനങ്ങളും ഹെലി്ര്രേകാപറുകളും ഉക്രൈന്‍ വെടി വെച്ചിട്ടു. റഷ്യന്‍ വ്യോമസേനയ്ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്. എങ്കിലും, ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെയോ ഭരണകൂടത്തിലെ ആരെയെങ്കിലമോ പിടി കൂടാന്‍ ഇതുവരെ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. ഉക്രൈന്‍ അധിനി വേശം 6 മാസം പിന്നിട്ടിട്ടും, റഷ്യ ഇപ്പോഴും ആരംഭിച്ചിടത്ത് തന്നെയാണ് നില്‍ക്കുന്നത്. റഷ്യന്‍ അധിനി വേശത്തിനിടെ ഇന്ന് സ്വാതന്ത്ര്യദിനം 'ആഘോഷിക്കുന്ന' യുക്രെയ്‌ന് റഷ്യക്കെതിരെ പോരാടാന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ ആയുധ ധനം അമേരിക്ക നല്‍കും. ഉുക്രൈന് മേല്‍ റഷ്യ കടുത്ത ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങി സുരക്ഷ ഒരുക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ അധിനിവേശം ആരംഭിച്ച് ആറു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആഘോഷ പരിപാടികള്‍ ഉപേക്ഷിക്കാനാണ് യുക്രെയ്ന്‍ സര്‍ക്കാരിന്റെ തീരുമാനം. ജനവാസ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നത് ആയി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (6 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (19 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (33 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (48 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (58 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (8 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (8 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (8 hours ago)

Malayali Vartha Recommends