Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

എയർ ഇന്ത്യക്ക് തിരിച്ചടി... ഭീമൻ പിഴ ചുമത്തി അമേരിക്കൻ ഉത്തരവ്... 988.25 കോടി രൂപയും യാത്രക്കാർക്ക്!

15 NOVEMBER 2022 10:07 PM IST
മലയാളി വാര്‍ത്ത

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വിമാന കമ്പനിക്ക് പിഴ ചുമത്തി യുഎസ്. 121.5 മില്യൺ ഡോളർ (988.25 കോടി രൂപയാണ്) യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ നൽകാനാണ് ഉത്തരവിട്ടത്. ഇത് കൂടാതെ 11 കോടി 38 ലക്ഷം രൂപ (1.4 മില്യൺ) പിഴയായും നൽകണം. വിമാന സർവ്വീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു കൊടുക്കാൻ കാലതാമസം വന്നതിനാലാണ് നടപടി. യുഎസ് ഗതാഗത മന്ത്രാലയമാണ് എയർ ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കി നല്‍കാത്തതിന് പിഴയായുമാണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്‌. കോവിഡ് കാലത്ത് വിമാനയാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് യുഎസ് അധികൃതര്‍ ഇടപെട്ടത്.

ആറ് എയർലൈൻ കമ്പനികളിൽ നിന്നായി 5,000 കോടി രൂപയാണ് (600 മില്യൺ ഡോളർ) യുഎസ് ഗതാഗത വകുപ്പ് പിഴയായി ഈടാക്കുന്നത്. കൊറോണ മഹാമാരി കാലത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. റീഫണ്ട് ആവശ്യപ്പെട്ടവർക്ക് എയർ ഇന്ത്യ ടിക്കറ്റ് തുക തിരിച്ചു നൽകിയിരുന്നു.

എന്നാൽ യുഎസ് നയങ്ങൾ ഇന്ത്യൻ നയങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും വിമാന സർവ്വീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് റീഫണ്ടിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. യുഎസിലെ നിയമം അനുസരിച്ച് യുഎസിലേക്കും യുഎസില്‍ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ക്കും യുഎസിനകത്ത് യാത്ര ചെയ്യുന്നവര്‍ക്കും വിമാനം റദ്ദാക്കിയാലും യാത്രയില്‍ മാറ്റങ്ങളുണ്ടായാലും കമ്പനി വാഗ്ദാനം ചെയ്ത മറ്റ് വിമാനത്തില്‍ യാത്ര സ്വീകരിക്കാന്‍ യാത്രക്കാര്‍ തയ്യാറാകാതിരുന്നാലും വിമാനക്കമ്പനികള്‍ ടിക്കറ്റിന്റെ തുക തിരികെ നല്‍കണം.

പണം തിരികെ നല്‍കുന്നതിന് പകരം വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ റീഫണ്ടിന് ആവശ്യപ്പെട്ടാല്‍ അത് പെട്ടെന്ന് തിരികെ നല്‍കണം. അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടി സ്വീകരിക്കും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.

എയർ ഇന്ത്യ എയർലൈൻസിനെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപ് വരെയുള്ളവയാണ് ഈ പരാതികൾ. വിമാന സർവ്വീസ് റദ്ദാക്കിയത് സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിന് ലഭിച്ച 1,900 റീഫണ്ട് പരാതികളിൽ പകുതിയിലേറെയും പ്രോസസ്സ് ചെയ്യാൻ എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തുവെന്നാണ് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്‌ക്കാണ് യുഎസ് പിഴ ചുമത്തിയത്.

ഗതാഗത വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ കമ്പനികളെല്ലാം ചേര്‍ന്ന് ആകെ 60 കോടി ഡോളര്‍ റീഫണ്ട് ആയി നല്‍കണം. ഫ്രണ്ടിയറിന് 22.2 കോടി ഡോളറര്‍ റീഫണ്ടും 22 ലക്ഷം പിഴയും നല്‍കണം. ടാപ്പ് പോര്‍ച്ചുഗലിന് 12.65 കോടി ഡോളര്‍ റീഫണ്ടും 11 ലക്ഷം ഡോളര്‍ പിഴയും നല്‍കണം. ഏവിയന്‍ക 7.68 കോടി ഡോളര്‍ റീഫണ്ടും 7,50,000 ഡോളര്‍ പിഴയും നല്‍കണം, എല്‍ അല്‍ എയര്‍ലൈന്‍സ് 6.19 കോടി ഡോളര്‍ റീഫണ്ടും 9,00,000 ഡോളര്‍ പിഴയും നല്‍കണം. എയറോ മെക്‌സികോ 1.36 കോടി ഡോളര്‍ പിഴയും 90,000 ഡോളര്‍ പിഴയും നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends