Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

നമ്മൾ ഇന്ത്യയെ പോലെയാകണം; പാകിസ്ഥാൻ വെറും അടിമ രാജ്യം; തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ ;അടിസ്ഥാനപരമായി ഇന്ത്യയെപ്പോലെ യുഎസുമായി മാന്യമായ ബന്ധമാണ് ഞാൻ ആഗ്രഹിക്കുന്നത് ; ഇന്ത്യ നോക്കുന്നത് സ്വന്തം രാജ്യ താല്പര്യങ്ങൾ മാത്രം ; പാകിസ്ഥാനും അങ്ങനെ ആകണം; ഒടുവിൽ ഇമ്രാൻ ഖാന് വരെ കാര്യങ്ങൾ മനസ്സിലായി

16 NOVEMBER 2022 08:55 AM IST
മലയാളി വാര്‍ത്ത

ഒടുവിൽ ഇമ്രാൻ ഖാന് വരെ കാര്യങ്ങൾ മനസ്സിലായി. പാകിസ്ഥാൻ വെറും ഒരു അടിമ രാജ്യം മാത്രമാണെന്നും സ്വന്തം കാര്യങ്ങൾ തുറന്നു പറയാൻ പ്രാപ്തി ഇല്ലാത്ത, സ്വാതന്ത്രം ഇല്ലാത്ത ഒരു രാജ്യം മാത്രമാണ് പാകിസ്ഥാനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അവരുടെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

 

എന്നാൽ ഇന്ത്യ അങ്ങനെ അല്ലെന്നും, ഇന്ത്യ നോക്കുന്നത് സ്വന്തം രാജ്യ താല്പര്യങ്ങൾ മാത്രം ആണെന്നും, പാകിസ്ഥാനും അങ്ങനെ ആകണമെന്നാണ് തന്റെ ആഗ്രഹം എന്നും പറയുകയാണ് ഇമ്രാൻ ഖാൻ. ഫിനാൻഷ്യൽ ടൈംസ് നു കൊടുത്ത ഒരു അഭിമുഖത്തിൽ ആണ്, ഇന്ത്യ എവിടെ നിൽക്കുന്നു എന്നും പാകിസ്ഥാൻ എവിടെ നിൽക്കുന്നു എന്നുമുള്ള തന്റെ നിലപാട് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്

പാശ്ചാത്യ രാജ്യങ്ങളുടെ അതി ഭീകരമായ സമ്മർദ്ദം ഉണ്ടായിട്ടും റഷ്യയിൽ നിന്നും എണ്ണ വാങ്ങുവാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പുകഴ്ത്തി കൊണ്ടാണ് ഇമ്രാൻ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ളത് വളരെ ഇരു രാജ്യങ്ങൾക്കും തമ്മിൽ പരസ്പര ബഹുമാനവും അന്തസ്സും ഉള്ള ഒരു ബന്ധം ആണെന്നും. എന്നാൽ അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ളത് ഒരു മുതലാളി അടിമ ബന്ധവും ആണെന്നായിരുന്നു ഫിനാൻഷ്യൽ ടൈംസ് നു കൊടുത്ത അഭിമുഖത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്

മാത്രമല്ല ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം പുകഴ്ത്താനും ഇമ്രാൻ ഖാൻ മറക്കുന്നില്ല. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ മേടിക്കുന്നതിൽ നിന്നും പിന്തിരിയാൻ അങ്ങേയറ്റം സമ്മർദ്ദം ഉണ്ടായിട്ടും എങ്ങനെയാണ് ഇന്ത്യ സ്വന്തം രാജ്യത്തിന് വേണ്ടി നില കൊള്ളുന്നത് എന്ന് കണ്ടു പഠിക്കേണ്ടത് തന്നെയാണ്. ഇമ്രാൻ ഖാൻ തുടർന്നു

മാത്രമല്ല ഒരു പടി കൂടെ കടന്ന് ഇത്തരത്തിലുള്ള ഒരു ബന്ധം ആണ് താൻ പാകിസ്ഥാനും അമേരിക്കയും തമ്മിൽ നില നിന്ന് കാണാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു"അടിസ്ഥാനപരമായി ഇന്ത്യയെപ്പോലെ യുഎസുമായി മാന്യമായ ബന്ധമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയ്ക്ക് യുഎസുമായി വളരെ മാന്യമായ ബന്ധമുണ്ട്," ഇമ്രാൻ ഖാൻ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.

റഷ്യയുടെ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഉദ്ധരിച്ച്, ഇന്ത്യ യുഎസിനോട് " പറ്റില്ല " എന്ന് പറയുകയാണെന്നും അവർ അവരുടെ ജനങ്ങൾക്ക് മുൻഗണന നൽകുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതേ പോലെ “പറ്റില്ല” എന്ന് പറയാൻ പാകിസ്ഥാനെയും അനുവദിക്കണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.


ലോക രാജ്യങ്ങളെ മുഴുവനും പ്രേത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച ഒരു നടപടി ആയിരിന്നു അടുത്ത കാലത്ത് ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ , റഷ്യയുടെ പക്കൽ നിന്നും എണ്ണ വാങ്ങരുത് എന്ന് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിയിരുന്നു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ എടുക്കുന്ന നടപടികളിൽ ഇന്ത്യ പങ്കു ചേരണം എന്നായിരുന്നു അവരുടെ ആവശ്യം

പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ശരിയാണെങ്കിലും, ഇന്ത്യക്ക് , ഇന്ത്യൻ താല്പര്യങ്ങൾ ആണുള്ളത് എന്ന നിലപാടിൽ ആയിരിന്നു നമ്മൾ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരം ആകുന്ന തീരുമാനം ആണ് റഷ്യയുടെ പക്കൽ നിന്നും എണ്ണ വാങ്ങുക എന്നത് എന്നും, അതിൽ നിന്നും പുറകോട്ടു പോകാൻ ഇന്ത്യക്കാവില്ല ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ അനവധി തവണ വ്യത്യസ്ഥ അന്താരാഷ്ട്ര വേദികളിൽ വച്ച് വ്യക്തമാക്കുകയുണ്ടായി.

ദശകങ്ങളോളം ഇന്ത്യക്ക് ആയുധം നൽകാതെ, ഇന്ത്യക്ക് സമീപത്തുള്ള ഒരു തീവ്ര വാദ രാഷ്ട്രമായ പാകിസ്ഥാന് ആയുധം നൽകുക ആയിരിന്നു പാശ്ചാത്യ രാജ്യങ്ങൾ എന്നും, അപ്പോഴൊക്കെ ഇന്ത്യയെ ആയുധം നൽകി സഹായിച്ചത് റഷ്യ ആണെന്നും, ആപദ് ഘട്ടങ്ങളിൽ കൂടെ നിന്ന സമയം തെളിയിച്ച ബന്ധമാണ് ഇന്ത്യക്കും റഷ്യക്കും തമ്മിൽ ഉള്ളതെന്നും മറ്റുള്ളവരുടെ തിട്ടൂരങ്ങൾക്ക് അനുസരിച്ച് അതിൽ മാറ്റം വരുത്താൻ ഇന്ത്യ തയ്യാറല്ലെന്നും ജയശങ്കർ നിലപാടെടുത്തു. ഈ നിലപാടുകൾ ആണ് ഇമ്രാൻ ഖാൻ പുകഴ്ത്തിയിരിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പേ റഷ്യ ഉക്രൈനിനെ ആക്രമിക്കാൻ തുടങ്ങിയ സമയത്ത് ഇമ്രാൻ ഖാൻ റഷ്യ സന്ദർശിച്ചിരുന്നു. ജീവിച്ചിരിക്കാൻ എത്ര മനോഹരമായ സമയം എന്നാണ് റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ അനുകൂലിച്ചു കൊണ്ട് അന്ന് ഇമ്രാൻ ഖാൻ പറഞ്ഞത് . എന്നാൽ റഷ്യയുമായി ഇത്ര മികച്ച ബന്ധം ഉണ്ടായിരുന്നിട്ടു പോലും. ഒരു സാഹചര്യത്തിലും റഷ്യയുടെ ഉക്രൈൻ യുദ്ധത്തെ അനുകൂലിച്ചു കൊണ്ടുള്ള ഒരു പരാമർശം ഇന്ത്യ നടത്തിയിരുന്നില്ല. ഇത് യുദ്ധത്തിന്റെ യുഗം അല്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുട്ടിനോട് മുഖത്തോട് മുഖം നോക്കി പറഞ്ഞത്.


എന്നാൽ പാകിസ്ഥാൻ എല്ലാ കാലവും അടിമ രാജ്യം ആയി തന്നെ തുടരും എന്ന്, ഇമ്രാൻ ഖാന്റെ വാക്കുകൾ പരിശോധിച്ചാൽ തന്നെ ആർക്കും മനസിലാകുന്നതാണ്. ഇന്ത്യയെ പോലെ അമേരിക്കയോട് "വേണ്ട " എന്ന് പറയാൻ ഞങ്ങളെയും അനുവദിക്കണം എന്നാണ് ഇമ്രാൻ ആവശ്യപ്പെടുന്നത്. ഇതിൽ അനുവദിക്കണം എന്ന വാക്ക് ഉപയോഗിച്ചതിൽ നിന്നും തന്നെ അവർ ഇപ്പോഴും അവരെ തന്നെ ഒരു അടിമയായി തന്നെയാണ് കാണുന്നത് എന്ന് വ്യക്തമാണ്.

കാരണം ഇന്ത്യ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് നിൽക്കാനും സ്വന്തം തീരുമാനം എടുക്കാനും ആരുടേയും അനുവാദം ചോദിച്ച് കാത്തു നിൽക്കുന്നില്ല, എന്നാൽ പാകിസ്ഥാൻ അങ്ങനെയല്ല , അമേരിക്കയും ആയി എന്നല്ല അവർക്ക് ബന്ധം ഉള്ള എല്ലാ രാജ്യങ്ങളുമായും അവർക്ക് അടിമ ഉടമ ബന്ധം തന്നെയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends