ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ ചൈന സന്ദര്‍ശിക്കുന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ ചൈന സന്ദര്‍ശിക്കുന്നു.
ഈ മാസം 26 മുതല്‍ 31 വരെയാണ് ലുല ചൈന സന്ദര്‍ശിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ക്ഷണ പ്രകരമാണ് ലുല എത്തുന്നത്. നിലവില്‍ ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
വ്യാപാരം, നിക്ഷേപം, വ്യവസായവല്‍ക്കരണം, ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, ലോകസമാധാനവും സുരക്ഷയും തുടങ്ങിയ വിഷയങ്ങളില്‍ വിവിധ പ്രമുഖരുമായി ലുല ബെയ്ജിംഗില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 152.6 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമാണ് നടന്നത്. 88.8 ബില്യണ്‍ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്താണ്. ജനുവരിയില്‍ അധികാരമേറ്റതിന് ശേഷം ലുലയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
" f
https://www.facebook.com/Malayalivartha