മനുഷ്യന്റെ ശരീരവും പന്നിയുടെ മുഖവും... യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചോ?

മനുഷ്യന്റെ ശരീരവും പന്നിയുടെ മുഖവുമുള്ള ഒരു കുഞ്ഞിന്റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏതോ ഗ്രാമത്തില്‍ ഇത്തരമൊരു കുഞ്ഞ് പിറന്നുവെന്നും ഗ്രാമവാസികള്‍ ഭീതിയിലാണെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. പോസ്റ്റിന് ഇതിനോടകം 33,000 ലൈക്കുകളും ആറുനൂറിലേറെ ഷെയറും ലഭിച്ചു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ ലൈറ മഗന്യൂകോ അവരുടെ വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന പാവയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായി പ്രചരിക്കുന്നത്. പ്ലാറ്റിനം സിലിക്കണില്‍ നിര്‍മിച്ച ഹൈബ്രിഡ് ബേബി പിഗ് എന്ന ഈ ശില്‍പത്തിന്റെ വില 324 യൂറോ ആണ്.
പോസ്റ്റിന് പിന്നാലെ ചിമേര എന്ന വാദവും സോഷ്യല്‍ മീഡിയയില്‍ ഇടംനേടി. ഗ്രീക്ക് മിതോളജി പ്രകാരം വിവിധ മഗൃങ്ങളുടെ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന രൂപമാണ് ചിമേര. നിരവധി മുത്തശ്ശി കഥകളിലും സൈഫൈ സിനിമകളിലും മാത്രം കണ്ടുവരുന്ന ചിമേരയാണ് കുഞ്ഞെന്ന വാദവും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha