പാര്‍ക്ക് സ്ട്രീറ്റ് കൂട്ടമാനഭംഗക്കേസില്‍ മൂന്നു പേര്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി

പാര്‍ക്ക് സ്ട്രീറ്റ് കൂട്ടമാനഭംഗക്കേസില്‍ മൂന്നു പേര്‍ കുറ്റക്കാരെന്നു കോടതി കണ്‌ടെത്തി. റുമാന്‍ ഖാന്‍, നാസര്‍ ഖാന്‍, സുമിത് ബജാജ് എന്നിവര്‍ കുറ്റക്കാരെന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിരണ്‍ജിബ് ഭട്ടാചാര്യ വിധിച്ചു. 37 കാരി സൂസെറ്റ് ജോര്‍ദനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലാണ് വിധി. സംഭവം നടന്നു മൂന്നു വര്‍ഷത്തിനു ശേഷമാണ് വിധി. കഴിഞ്ഞ മാര്‍ച്ചില്‍ സൂസെറ്റ് മെനിജൈറ്റിസ് ബാധിച്ച് മരിച്ചിരുന്നു.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സൂസെറ്റ് ജോര്‍ദനെ പാര്‍ക്ക് അവന്യൂ ഹോട്ടലില്‍ നിന്ന് രാത്രിയില്‍ വീട്ടിലെത്തിക്കാമെന്ന വ്യാജേന കൂട്ടികൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ദമയന്തി സെന്നാണ് കേസന്വേഷിച്ചത്. പിന്നീട് ഇവരെ പദവിയില്‍ നിന്നു മാറ്റിയിരുന്നു.
കേസിലെ പ്രധാന പ്രതികളായ ഖാദര്‍ ഖാനും അലിയും ഇപ്പോഴും ഒളിവിലാണ്. സൂസെറ്റ് പരാതി നല്‍കിയപ്പോള്‍ കേസ് കെട്ടിചമച്ചതാണെന്നാരോപിച്ച് ഇപ്പോഴത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയതു നേരത്തെ വാര്‍ത്തയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha