കാണ്ഡഹാര്‍ എയര്‍പോര്‍ട്ടില്‍ ഭീകരാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രി താലിബാന്‍ ആരംഭിച്ച ആക്രമണത്തില്‍ 70 പേര്‍ക്കു ജീവഹാനി നേരിട്ടതായി അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെ പൂര്‍ണമായി അമര്‍ച്ച ചെയ്യാനായിട്ടില്ല. സിവിലിയന്മാരും സൈനികരും ഉള്‍പ്പെടെ 37 പേരും ഒമ്പതു ഭീകരരും കൊല്ലപ്പെട്ടെ ന്നാണ് അഫ്ഗാന്‍ പ്രതിരോധവകുപ്പ് അറിയിച്ചത്. പരിക്കേറ്റവരുടെ എണ്ണം 35ല്‍ അധികമാണ്.കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരെ ഭീകരര്‍ ബന്ദികളാക്കിയെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
സിവിലിയന്‍ എയര്‍പോര്‍ട്ടും സൈനികത്താവളവും സ്ഥിതിചെയ്യുന്ന മേഖലയിലാണ് ആക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റ് ധരിച്ച ഭീകരര്‍ വിമാനത്താവളത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്കു കുതിച്ച് ആക്രമണം നടത്തുകയായിരുന്നു. നിരവധി സൈനികരെ വധിച്ചെന്നും ഹെലികോപ്റ്ററുകളും വാഹനങ്ങളും തകര്‍ത്തെന്നും താലിബാന്‍ വക്താവ് ഖാറി യൂസഫ് അഹമ്മദി പ്രസ്താവനയില്‍ അവകാശപ്പെട്ടു.
അതീവ സുരക്ഷാ മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണം അഫ്ഗാന്‍ ഭരണകൂടത്തെ നടുക്കി. രണ്ടു ദിവസം മുമ്ബ് കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ മറ്റൊരുഭീകരാക്രമണത്തില്‍ മൂന്ന് സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയുണ്ടായി. ഇസ്്ലാമാബാദില്‍ പാക്കിസ്ഥാന്റെ ആതിഥ്യത്തില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പോയ സന്ദര്‍ഭത്തിലാണ് കാണ്ഡഹാറില്‍ ഭീകരര്‍ ആഞ്ഞടിച്ചത്.
കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത അഫ്ഗാന്‍ വിദേശമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാന്റെ സഹായം തേടി. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയ്ക്ക് തന്റെ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നു പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha