ഐഎസിന്റെ മേധാവി കൊല്ലപ്പെട്ടതായി യുഎസ്, ഐ.എസിലെ ഏറ്റവും മുതിര്‍ന്ന തീവ്രവാദികളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ സാമ്പത്തിക വിഭാഗം മേധാവി അബു സാലേഹ്, തങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. അമേരിക്കന്‍ സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറണ്‍ ബാഗ്ദാദില്‍ നിന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുവാഫഖ് മുസ്തഫ മുഹമദ്ദ് അല്‍ കര്‍മൗഷ് എന്നാണ് അല്‍സാലഹിന്റെ യഥാര്‍ത്ഥ പേര്. ഐ.എസിലെ ഏറ്റവും മുതിര്‍ന്ന തീവ്രവാദികളില്‍ ഒരാളാണ് ഇയാളെന്നും സ്റ്റീവ് വാറണ്‍ പറഞ്ഞു. അബുസാലേഹിനൊപ്പം മറ്റു രണ്ട് ഐ.എസ് ഭീകരരും വധിക്കപ്പെട്ടു. കൊല്ലപ്പെട്ട മറ്റു രണ്ടുപേരും ഐഎസിന് വേണ്ടി ഫണ്ട് സമാഹരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരായിരുന്നു. അബു മറിയം, അബു വാഖ്മാന്‍ അല്‍ തുനിസ് എന്നിവരാണ് കൊല്ലപ്പെട്ടത്. 32 വയസുകാരനായ അബു മറിയം ടുണീഷ്യന്‍ പൗരനാണ്.
ഫ്രാന്‍സില്‍ ഐ.എസ് നടത്തിയ ഭീകരാക്രണത്തിന് ശേഷം സിറിയിലെ ഐ.എസ് മേധാവികളെ വകവരുത്തുന്നതിനായി പ്രത്യേക ദൗത്യ സംഘത്തിനെ നിയോഗിക്കുമെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha