കാലിഫോര്‍ണിയയില്‍ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനായി തടാകത്തിലും തെരച്ചില്‍

കാലിഫോര്‍ണിയയില്‍ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിന് തടാകത്തിലും തെരച്ചില്‍. സാന്‍ ബെര്‍നാര്‍ഡിനോയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് തടാകത്തില്‍ തെരച്ചില്‍ നടത്തിയത്. സെകോംബ് ലേക് പാര്‍ക്കിലാണ് തെരച്ചില്‍ നടന്നത്.
ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് സെകോംബ് തടാകം. വെടിവയ്പ് നടന്ന ദിവസം അക്രമികളായ ദമ്പതികള്‍ ഇവിടെ എത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha