ക്രിസ്മസ് ബോണസ്: ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും

സര്‍ക്കാര്‍ ജീവനക്കാരായാലും പ്രൈവറ്റ് ജീവനക്കാരായാലും ബോണസ് ഇൗ രണ്ട് കൂട്ടര്‍ക്ക് പ്രധാനമാണ്. ജോലി ചെയ്താല്‍ ശബളം കിട്ടുന്നത് പോലെ തന്നെ ബോണസ് ക്യത്യമായി കിട്ടണമെന്നാണ് ഓരോ ജീവനക്കാരും ആഗ്രഹിക്കുന്നത്. എല്ലാ ജീവനക്കാരെയും അതിശയിപ്പിച്ച് ഹൂസ്റ്റണിലെ ഹില്‍ ക്രോപ് കമ്പനി ജീവനക്കാര്‍ ബോണസ് കൂട്ടിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
സ്ത്രീ പുരുഷ തസ്തിക വ്യത്യാസമില്ലാതെ ഒരു ലക്ഷം ഡോളര്‍ വീതം ഓരോ ജീവനക്കാരനും ക്രിസ്മസ് ബോണസായി നല്‍കുമെന്നു ഹൂസ്റ്റണിലെ ഹില്‍ ക്രോപ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഓയില്‍ ഉല്‍പാദക കമ്പനിയായ ഹില്‍ ക്രോപ്പിലെ 1380 ജീവനക്കാര്‍ക്കാണ് ഈ അപ്രതീക്ഷിത ബോണസ് പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കുക.
ഏറ്റവും വിശ്വസ്തരായി ജോലികള്‍ ചെയ്യുന്ന ജീവനക്കാരെ അനുമോദിക്കുകയും അംഗീകരിക്കുകയുമെന്നതാണ് ഈ ബോണസ് നല്‍കുന്നതിന് പ്രേരിപ്പിച്ചതെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2010ലും ജീവനക്കാര്‍ക്ക് അവിശ്വസനീയമായ ബോണസാണ് കമ്പനി നല്‍കിയത്. 50,000 ഡോളറിന്റെ കാര്‍ അല്ലെങ്കില്‍ 35,000 ഡോളര്‍ കാഷ്. ഫോര്‍ച്യൂണ്‍ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഏറ്റവും വലിയ നൂറ് കമ്പനികളില്‍ ഹില്‍ക്രോപ് സ്ഥാനം പിടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha