കാബൂളില്‍ സ്പാനിഷ് എംബസിക്കുനേരേ താലിബാന്‍ ആക്രമണം

അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ സ്പാനിഷ് എംബസിക്കുനേരേ താലിബാന്‍ കാര്‍ബോംബാക്രമണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് എംബസി സ്ഥിതിചെയ്യുന്ന ഷെര്‍പൂരിലെ ഗസ്റ്റ് ഹൗസിന് സമീപമായിരുന്നു ആക്രമണം. സംഭവത്തില്‍ എംബസി കാവല്‍ക്കാരനായ സ്പാനിഷ് പട്ടാളക്കാരന് പരിക്കേറ്റു.
കഴിഞ്ഞയാഴ്ച നാറ്റോ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന താലിബാന്‍വേട്ടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 50 പേര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍വൃത്തങ്ങള്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് എംബസിയിലെ ജീവനക്കാരെ സുരക്ഷാസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ചാവേറാക്രമണം തുടരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. സന്ധ്യാസമയത്താണ് ആക്രമണം നടന്നതെന്നും പരിസരപ്രദേശത്തുനിന്ന് വെടിയൊച്ച കേള്‍ക്കാമായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha