കറുത്ത വര്‍ഗക്കാരായ 13 സ്ത്രീകളെ ബലാല്‍സംഗം ചെയ്ത പോലിസുകാരന് 263 വര്‍ഷം തടവ്

അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരായ 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ പോലീസ് ഓഫീസര്‍ക്ക് 263 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒക്‌ലോമ സിറ്റി മുന്‍ പോലീസ് ഓഫീസര്‍ ഡാനിയേല്‍ ഹോള്‍സ്‌ക്ലാവ് എന്ന 29-കാരനാണ് ഇനി ശിഷ്ടകാലമത്രയും ജയിലില്‍ കഴിയേണ്ടത്. തന്റെ സ്‌റ്റേഷന്‍ പരിധിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 13 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഡാനിയേലിനെതിരായ കേസ്.
പ്രകൃതി വിരുദ്ധ പീഡനം അടക്കം അന്വേഷണം സംഘം ചുമത്തിയ 36 കുറ്റങ്ങളില്‍ 18-ലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അതീവ ഗുരുതര പട്ടികയില്‍പ്പെടുന്ന നാല് കുറ്റങ്ങള്‍ക്ക് 30 വര്‍ഷം വീതമാണ് കോടതി തടവ് വിധിച്ചിരിക്കുന്നത്. ബാക്കി തടവ് ശിക്ഷ പ്രതി അനുഭവിക്കേണ്ടത്് പ്രകൃതി വിരുദ്ധ പീഡനത്തിനും തീവ്രത കുറഞ്ഞ കുറ്റങ്ങള്‍ക്കുമാണ്.
ഡ്യൂട്ടിക്കിടയിലെ പെട്രോളിംഗ് വേളയിലാണ് ഡാനിയേല്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്. എട്ടു പേര്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. ശിക്ഷാ വിധി കേട്ട് ഡാനിയേല്‍ കോടതിയില്‍ പൊട്ടിക്കരയുകയുണ്ടായി.
ജഡ്ജി ശിക്ഷാ വിധി വായിക്കുമ്പോള്‍ ഡാനിയേലിന്റെ അച്ഛനും അമ്മയും സഹോദരിയും കോടതിമുറിയില്‍ ഉണ്ടായിരുന്നു. 29-ാം ജന്മദിനത്തിലായിരുന്നു ഡാനിയേലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുള്ള ഇയാള്‍ക്ക് ജനുവരി മുതല്‍ മിക്കവാറും തടവ് അനുഭവിക്കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha