സംഗീതത്തിന് ഒരു മതത്തിന്റെയും നിറം നല്‍കുന്നത് ശരിയല്ല: അഡ്‌നാന്‍ സമി

സംഗീതത്തിന് ഒരു മതത്തിന്റെയും നിറം നല്‍കുന്നത് ശരിയല്ലെന്നും പാകിസ്താന്‍ ഗായകന്‍ അഡ്‌നാന്‍ സമി. പാടുന്ന ആളുടെ ജാതിയോ രാജ്യമോ പാട്ട് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നോക്കരുതെന്നും സമി വ്യക്തമാക്കി. ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും ഇവിടെ അസഹിഷ്ണുതയുണ്ടെങ്കില്‍ താന്‍ ഇന്ത്യന്‍ പൗരത്വത്തിനായി ആവശ്യപ്പെടുമോ എന്നും സമി ചോദിച്ചു. തന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളേക്കാള്‍ ശക്തി പകരുന്നത് പ്രവര്‍ത്തിക്കാണെന്ന് താന്‍ കരുതുന്നതായും സമി പറഞ്ഞു. പാകിസ്താന്‍ ഗായകന്‍ ഗുലാം അലിക്ക് ഇന്ത്യയില്‍ പാടാന്‍ അവസരം നിഷേധിച്ചതിനെക്കുറിച്ചും സമി പ്രതികരിച്ചു. ഗുലാം അലി തീര്‍ച്ചയായും ഇന്ത്യയില്‍ പാടണമായിരുന്നും എല്ലാവരും തങ്ങളുടെ പ്രകടനം നടത്തേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha