ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃത്ത്; മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സഹായിക്കുമെന്ന് അമേരിക്ക

അമേരിക്കയുടെ അടുത്ത സുഹൃത്താണ് ഇന്ത്യയെന്നും തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് അമേരിക്ക. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഇന്ത്യക്ക് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് യു.എസ്. ആഭ്യന്തര വകുപ്പ് വക്താവ് ജോണ്‍ കിര്‍ബി. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് ഹെഡ്‌ലിയെ മുംബൈ കോടതി മാപ്പുസാക്ഷിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സൂചന നല്‍കിയ തീവ്രവാദ സംഘടനകളെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha