തീവ്രവാദി ആക്രമണം: മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഒബാമ

തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ബരാക് ഒബാമ. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ പേരില്‍ മുഴുവന്‍ ഇസ്ലാംമത വിശ്വാസികളെയും സംശയത്തോടെ വീക്ഷിക്കുന്നത് ശരിയല്ലെന്നും തീവ്രവാദികള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞാഴ്ച കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണത്തിനുശേഷം ഇത് മൂന്നാംതവണയാണ് മുസ്ലിങ്ങള്‍ക്കെതിരെ ഉയരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി അമേരിക്കക്കാര്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha