സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു

സുഡാനിലെ ദാഫര്‍ പ്രവിശ്യയില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. റിസീഗട്ട് ഗോത്രവും മിസെറിയ ഗോത്രവും തമ്മിലാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്.
2003 മുതല്‍ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനില്‍ ഗോത്രയുദ്ധം കൂടുതല്‍ ഗുരുതരമാകുമെന്നാണ് നിരീക്ഷണം. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിനു അധികാരികള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha