അര്‍ജന്റീനയില്‍ ബസ് അപകടം: 43 മരണം

അര്‍ജന്റീനയില്‍ ബസ് മറിഞ്ഞ് 43 പേര്‍ മരിച്ചു. ആര്‍ജന്റീന അതിര്‍ത്തിരക്ഷാ സേനയിലെ പോലീസുകാരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം 65 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഓടുന്നതിനിടയ്ക്ക് ടയര്‍ പൊട്ടിയതാണ് അപകടകാരണം. സാള്‍ട്ട പ്രവിശ്യയിലാണ് സംഭവം.
ദേശീയപാത 34ലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് പോലീസ് വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. 50ലധികം പോലീസുകാര്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ എട്ടു പേരെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പുറത്തെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha