സ്രെബ്രനിക്ക കൂട്ടക്കൊല: കുഴിമാടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സ്രെബ്രനിക്ക കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരുടേതെന്ന് കരുതുന്ന കുഴിമാടം കണെ്്ടത്തിയതായി റിപ്പോര്‍ട്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കൊസ്്‌ലുക് ഗ്രാമത്തില്‍ കൂട്ടക്കുഴിമാടം കണെ്്ടത്തിയതെന്ന് ബോസ്‌നിയ പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനായ എല്‍ഡര്‍ ജഹിക് പറഞ്ഞു. കൂട്ടക്കുഴിമാടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
1992-95 കാലഘട്ടത്തില്‍ ബോസ്‌നിയന്‍ യുദ്ധത്തിനിടെ സെര്‍ബ് സൈനികര്‍ കീഴടക്കിയിരുന്ന സ്രെബ്രനിക്ക യുഎന്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നിരവധി ബോസ്‌നിയന്‍ മുസ്‌ലിങ്ങള്‍ ഇവിടേക്ക് താമസമാരംഭിച്ചു. എന്നാല്‍ 1995ല്‍ ജനറല്‍ റാട്‌കോ മ്ലാഡിക്കിന്റെ നേതൃത്വത്തിലുള്ള സൈന്യം ഇവിടേക്കു കടന്നുകയറി മുസ്‌ലിംകളെ കൂട്ടക്കൊല നടത്തി.
സ്ത്രീകളെയും ചെറിയ കുട്ടികളെയും പ്രായമായവരെയും ബോസ്‌നിയന്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലേക്ക് മാറ്റിയശേഷം 8000ത്തോളം വരുന്ന പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു. കിഴക്കന്‍ ബോസ്‌നിയയിലെ കുഴിമാടങ്ങളില്‍ കൂട്ടത്തോടെ അടക്കം ചെയ്ത ഇവരില്‍ പലരുടെയും ഭൗതികാവശിഷ്ടങ്ങള്‍ കണ്്ടുകിട്ടിയിട്ടില്ല.
ആദ്യം മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കംചെയ്ത കുഴിമാടത്തില്‍നിന്ന് പിന്നീട് ഇവ കുറ്റം മറയ്ക്കാനായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഈ സ്ഥലങ്ങള്‍ ഇതേവരെ കണെ്്ടത്താന്‍ കഴിഞ്ഞിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha