ഫെയ്‌സ്ബുക്കിന്റെ ജര്‍മനിയിലെ ഓഫീസിനു നേരെ ആക്രമണം

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിന്റെ ജര്‍മനിയിലെ ഓഫീസിനു നേരെ ആക്രമണം. ഇരുപതോളം പേരടങ്ങുന്ന അക്രമി സംഘമാണ് ഹാംബര്‍ഗിലുള്ള ഓഫീസ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഓഫീസിന്റെ ജനാല ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം പ്രവേശന കവാടത്തില്‍ പെയിന്റുപയോഗിച്ച് \'ഫെയ്‌സ്ബുക്ക് ഡിസ് ലൈക്ക്\' എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ഫെയ്ബുക്ക് വക്താക്കള്‍ അറിയിച്ചു.
ആക്രമണം നടത്തിയവര്‍ കറുത്ത മുഖം മൂടി ധരിച്ചാണ് എത്തിയത്. ഫെയ്‌സ്ബുക്കില്‍ വരുന്ന വര്‍ഗീയ പോസ്റ്റുകള്‍ മോഡറേറ്റ് ചെയ്യാത്ത കേസില്‍ ഫെയ്‌സ്ബുക്കിന്റെ യൂറോപ്യന്‍ മേധാവി മാര്‍ട്ടിന്‍ ഓട്ടിനെതിരെ അന്വേഷണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓഫീസിനെതിരെ ആക്രമണമുണ്ടായിരിക്കുന്നത്.
എന്നാല്‍ ജര്‍മനിയിലെ നിയമങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിട്ടില്ലെന്നും സൈറ്റിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും ഫേസ്ബുക്കിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha