നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൂന്നു ഗ്രാമങ്ങളില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്കു പരിക്കേറ്റു. വാര്‍വാര, മംഗാരി, ബുരഷിക എന്നി ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
തീവ്രവാദികള്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്്. ബോക്കോഹറാമിന് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആക്രമണ വിവരം പുറംലോകം അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha