അല്‍ഖ്വെയ്ദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്ദയുമായി സംശയമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടയിലായി. ഒഡീസയിലെ കട്ടക്കില്‍ നിന്നും ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ അബ്ദുള്‍ റഹ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍ ഖ്വെയ്ദയുടെ ഇന്ത്യന്‍ വിഭാഗവുമായി ഇയാള്‍ നിരന്തരം ടെലിഫോണ്‍ വഴിയും ഇ മെയില്‍ വഴിയും സംസാരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പാകിസ്താന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് അല്‍ ഖ്വെയ്ദയ്ക്ക് വേണ്ടി ആളുകളെ ഇയാള്‍ റിക്രൂട്ട് ചെയ്തിരുന്നതായും വിവരമുണ്ടന്ന് പോലീസ് പറഞ്ഞു. അബ്ദുള്‍ റഹ്മാനെ അറസ്റ്റുചെയ്യുന്നതിനായി നടത്തിയ ഓപ്പറേഷനില്‍ ഒഡീസ പൊലീസും പങ്കെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പശ്ചിംഗച്ചയിലാണ് താമസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha