സ്വിസ് ബാങ്കില്‍ നാല് ഇന്ത്യാക്കാരുടെ അക്കൗണ്ട് 60 വര്‍ഷമായി നിശ്ചലമായി കിടക്കുന്നു

വര്‍ഷങ്ങളായി പണമിടപാടുകള്‍ നടത്താതെ നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വിസ് ബാങ്ക് പുറത്തുവിട്ടു. 60 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പിയറി വാചെക്, ബഹാദൂര്‍ ചന്ദ്ര സിങ്, ഡോ. മോഹന്‍ലാല്‍, കിഷോര്‍ ലാല്‍ എന്നിവരാണ് പട്ടികയിലുള്ള \'ഇന്ത്യക്കാര്‍\'. പിയറി വാചെകിന്റെ താമസസ്ഥലം മുംബൈ എന്നാണ് കാണിച്ചിരിക്കുന്നത്. ബഹാദൂര്‍ സിങ് ഡെറാഡൂണ്‍ താമസസ്ഥലമായി കാണിച്ചപ്പോള്‍ ഡോ. മോഹന്‍ലാല്‍ സിങിന്റെ പേരിന്റെ കൂടെ പാരിസ് എന്നാണ് കാണിച്ചിരിക്കുന്നത്. കിഷോര്‍ ലാലിന്റെ വിലാസം സൂചിപ്പിച്ചിട്ടില്ല.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുതന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടികയിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിനെ കൂടാതെ ജര്‍മനി, ഫ്രാന്‍സ്, തുര്‍ക്കി, ബ്രിട്ടന്‍, യു.എസ് അടക്കം രാജ്യങ്ങള്‍ പട്ടികയിലുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടിന്റെ മൊത്തം മൂല്യം ഏകദേശം 44.5 മില്യണ്‍ ഡോളര്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
മൊത്തം 2,600 പേരുടെ ലിസ്റ്റാണ് സ്വിസ് ബാങ്കേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടത്. അക്കൗണ്ട് ഉടമസ്ഥരുടെ പിന്‍തുടര്‍ച്ചക്കാര്‍ക്ക് മുന്നോട്ടുവന്ന് പണത്തിന് വേണ്ടി അവകാശവാദമുന്നയിക്കാനുള്ള അവസരമാണ് സ്വിസ് ബാങ്ക് ഇതിലൂടെ നല്‍കിയിരിക്കുന്നത്.
അക്കൗണ്ടിന് നിശ്ചിത സമയത്തിനുള്ളില്‍ അവകാശികള്‍ വന്നിട്ടില്ലെങ്കില്‍ ഫണ്ട് സ്വിസ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഫണ്ടിനുമേല്‍ അവകാശമുന്നയിക്കാന്‍ ഒരു വര്‍ഷത്തെ സമയമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha