പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ട് പേര്‍ ഓസ്ട്രിയയില്‍ അറസ്റ്റില്‍

പാരീസിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേരെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍സ്ബര്‍ഗിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പേരോ രാജ്യമോ വെളിപ്പെടുത്തിയിട്ടില്ല.
ഫ്രഞ്ച് പൗരത്വമുള്ള അല്‍ജീരിയ, പാകിസ്താന്‍ വംശജരാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുമായി ഗ്രീസ് വഴിയാണ് ഇവര്‍ ഓസ്ടിയയിലെത്തിയത്.
കഴിഞ്ഞ മാസമാണ് പാരീസില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പാരീസില്‍ ജനം രാത്രി ആഘോഷിക്കാനെത്തുന്ന ഇടങ്ങളായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്.) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha