ക്രിസ്മസ്ദിന സന്ദേശം നല്‍കുന്ന ചടങ്ങില്‍ ബുള്ളറ്റ്പ്രൂഫ് വസ്ത്രം നിരസിച്ച് മാര്‍പാപ്പ

ക്രിസ്മസ്ദിന സന്ദേശം നല്‍കുന്ന ചടങ്ങില്‍ ബുള്ളറ്റ്പ്രൂഫ് വസ്ത്രം ധരിക്കണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ നിരസിച്ചു. ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണിയുണ്ടെങ്കിലും മാര്‍പാപ്പ ഭീകരരെ ഭയപ്പെടുന്നില്ലെന്നു പാപ്പയുടെ വക്താവ് അറിയിച്ചു.
പാരിസ് മാതൃകയില്‍ റോമിലും ഭീകരാക്രമണം നടത്തുമെന്നും മാര്‍പാപ്പയെ ആക്രമിക്കുമെന്നുമുള്ള ഭീഷണിയുമായി ഐഎസ് വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ കണ്ടതല്ലാതെ നേരിട്ടുള്ള ഭീഷണികള്‍ ഉണ്ടായിട്ടില്ലെന്നും മാര്‍പാപ്പയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha