പ്രചരണത്തിനിടെ കൗമാരക്കാരന്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ കരണം പുകച്ചു...!!

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സ്പാനിഷ് പ്രധാനമന്ത്രിയെ കൗമാരക്കാരന്‍ കരണത്തിടിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയിയെ 17 കാരനാണ് മുഖത്തിടിച്ചത്. ഇയാളുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സംഭവം സ്പാനിഷ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിയേറ്റ് രജോയി ധരിച്ചിരുന്ന കണ്ണട ഉടയുകയും ചെയ്തിട്ടുണ്ട്.
രജോയിക്ക് ഏറെ സ്വാധീനമുള്ള വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗാലീഷ്യയില്‍ വെച്ചായിരുന്നു ആക്രമണം. പ്രചരണ പരിപാടിക്കായി എത്തിയ രാജോയി പോണ്ടേവേദ്രാ നഗരത്തിലൂടെ നടന്നു പോകവേ ആയിരുന്നു സംഭവം. നേരെ എതിരേ വരികയായിരുന്ന പയ്യന്‍ രജോയിയുടെ അടുത്തെത്തി ഇടതു ചെകിട് നോക്കി ഒറ്റയിടി വെച്ചുകൊടുക്കുകയായിരുന്നു. അക്രമിയെ പോലീസ് ഉടന്‍അറസ്റ്റ് ചെയ്തു.
ഒരു കറുത്ത ജാക്കറ്റ് ധരിച്ചയാള്‍ പ്രധാനമന്ത്രിയെ തല്ലുന്നതിന്റെ ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് കണ്ണട ധരിക്കാതെ മുഖത്തിന്റെ ഇടതുഭാഗത്തും കഴുത്തിലും ചുവപ്പു നിറവുമായി നില്‍ക്കുന്ന രജോയിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പെഡ്രോ സാഞ്ചസാണ് രജോയ്-യുടെ പ്രധാന എതിരാളി. 2011-ല്‍ സ്ഥാനമേറ്റ കണ്‍സര്‍വേറ്റര്‍ പോപ്പുലര്‍ പാര്‍ട്ടിയിലെ രജോയിയ്ക്ക് എതിരേ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha