തെരുവില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ യുവതി നിന്ന നില്‍പ്പില്‍ പ്രസവിച്ചു

ആധുനിക ലോകത്ത് തിരക്കു കാരണം സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍പോലും സമയം ഇല്ലെന്ന് തോന്നുന്നു. ആശുപത്രിയിലേക്ക് പോകുമ്പോള്‍ തെരുവില്‍ അനേകം നാട്ടുകാരും ക്യാമറകളും നോക്കി നില്‍ക്കേ യുവതി പ്രസവിക്കുന്നതിന്റെ ദൃശ്യം വൈറലാകുന്നു. ചൈനയില്‍ നിന്നും അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള വീഡിയോയില്‍ നിന്ന നില്‍പ്പില്‍ ഗര്‍ഭിണി പ്രസവിക്കുന്ന ദൃശ്യമാണുള്ളത്. ബുദ്ധിമുട്ട് കണ്ട് ഇവരെ സഹായിക്കാന്‍ ഓടിയെത്തിയവര്‍ പിടിക്കുമ്പോഴേയ്ക്ക് സംഗതി നടന്നുകഴിഞ്ഞു.
വളരെ തിരക്കേറിയ റോഡിലാണ് പ്രസവം നടക്കുന്നത്. സഹായത്തിനായി എത്തിയ ഒരു വഴിപോക്കന്‍ തുണികൊണ്ട് ചുറ്റിപ്പിടിച്ചത് മാത്രമായിരുന്നു മറ. ചൈനയിലെ ടോണ്‍ഗ്രന്‍ നഗരത്തില്‍ നിന്നുള്ള കാഴ്ചയില്‍ കുഞ്ഞ് കരയുന്നതും പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാന്‍ നഴ്‌സ് കത്രികയ്ക്കായി സഹായിക്കാന്‍ ഓടിയെത്തിയവരിലെ ഒരു നഴ്‌സ് ഉച്ചത്തില്‍ വിളിച്ചുകൂവുന്നതുമെല്ലാം ടെലിവിഷന്‍ ഫൂട്ടേജില്‍ വ്യക്തം.
വഴിപോക്കരില്‍ ഒരാള്‍ പകര്‍ത്തുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്ത സിസിടിവി ഫൂട്ടേജിന് അഞ്ചു മണിക്കൂറിനുള്ളില്‍ 120,000 കാഴ്ചക്കാരാണ് ഉണ്ടായത്. സംഭവം ഈമാസം രണ്ടാം തവണയാണ് ഉണ്ടാകുന്നത്. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ബസ് സ്‌റ്റോപ്പില്‍ ഇത്തരത്തില്‍ നടന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha