ഗര്‍ഭസ്ഥാവ സ്ഥയില്‍ കുട്ടിയ്ക്ക് അസ്വാഭാവിക വളര്‍ച്ച; ഇങ്ങനെ ഒരുമകന്‍ ജനിക്കാതെ ഇരിക്കുന്ന തല്ലേ എന്ന ചോദ്യത്തിനു മുന്നില്‍ തളരാതെ കുട്ടിയ്ക്ക് ജന്മം നല്‍കിയ അമ്മയുടെ പോരാട്ടം എന്നിട്ട്..

കാലം എത്ര മാറിയാലും അമ്മയ്ക്ക് പകരം അമ്മ മാത്രം. ആ സ്‌നേഹത്തിനും. ഒരു സ്ത്രീ അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ മുതല്‍ പത്തുമാസം താലോലിച്ച് തന്റെ പൊന്നോമന കുഞ്ഞിനെ കാണാന്‍ കൊതിക്കും. എന്നാല്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ തന്നെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നറിയുമ്പോള്‍, ഒരു പക്ഷേ ബന്ധുക്കളെല്ലാവരും അതിനെ വേണ്ടെന്ന വരെ പറഞ്ഞേയ്ക്കാം. നമുക്ക് ഇനിയും ഒരു കുഞ്ഞുണ്ടാകുമല്ലോ എന്നു വരെ പറയും.
ലണ്ടനില്‍ ഒരമ്മ തന്റെ പൊന്നോമനയുടെ ജീവന്‍ നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടത്തിന്റെ കഥ നമ്മളെയെല്ലാവരുടെയും കരളലിയിപ്പിക്കും.പ്രതീക്ഷ കൈവിടാതെ നടത്തിയ പോരാട്ടം ഇങ്ങനെ.
ഗര്‍ഭസ്ഥ അവസ്ഥയില്‍ ഏകദേശം അഞ്ചു മാസമായപ്പോള്‍ നടത്തിയ സ്‌കാനിംഗ് പരിശോധനയില്‍ കുട്ടിയുടെ മുഖത്ത് അസ്വഭാവീകമായ വളര്‍ച്ച കണ്‌ടെത്തിയിരുന്നു. 2014 ഫെബ്രുവരിയില്‍ കുട്ടി ജനിക്കുന്നതു വരെ അമി പൂള്‍ വളരെ വിഷമത്തിലും എന്താകും കുട്ടിയുടെ അവസ്ഥ എന്ന വേദനയിലായിരുന്നു. കുട്ടിയുടെ മൂക്കിന്റെ ഭാഗത്തെ വളര്‍ച്ച എന്തെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടറുമാര്‍.
അസ്വാഭാവികമായി വളര്‍ന്ന പിഞ്ചു കുഞ്ഞ് ഒല്ലി ട്രസിസിന്റെ മൂക്കുമായി മാതാവ് അമി പൂള്‍ കയറി ഇറങ്ങാത്താ ആശുപത്രികളില്ല. യുകെയിലെ പ്രമുഖമായ പല ആശുപത്രികളും കയറി ഇറങ്ങി. ഈ യാത്രക്കിടയില്‍ സഹയാത്രക്കാരുടെ ചോദ്യങ്ങള്‍ ഈ അമ്മയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ഇങ്ങനെ ഒരു മകന്‍ ജനിക്കാതെ ഇരിക്കുന്നതല്ലെ കൂടുതല്‍ നല്ലത് എന്ന ചോദ്യത്തിനു മുന്നില്‍പ്പോലും ഈ അമ്മ ഭയന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മകനെപ്പറ്റിയുള്ള നല്ല സ്വപ്‌നങ്ങള്‍ ക്കാണാന്‍ ഈ അമ്മ മറന്നില്ല. അതിനായി പ്രയത്‌നിക്കുക കൂടി ചെയ്തപ്പോള്‍ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. വിദഗ്ധ പരിശോധനയ്‌ക്കൊടുവില്‍ തലയോട്ടിയില്‍ ഉണ്ടായ വിടവിലൂടെ തലച്ചോറിലെ ദ്രാവകം മൂക്കിന്റെ മുകളില്‍ സംഭരിച്ചു വരുന്നതായി കണ്ടെത്തി. ശസ്ത്രക്രീയയിലൂടെ മൂക്കിലെ അമിത വളര്‍ച്ചനീക്കം ചെയ്യുകയും തലയോടിലെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഇപ്പോള്‍ കുട്ടി ചേച്ചി അന്നാബല്ലയ്‌ക്കൊപ്പം കളിചിരിയുമായി ആരോഗ്യവാനായി ഇരിക്കുന്നു. അവസാനം ആ അമ്മ ദൈവത്തിന് നന്ദി പറയുന്നു. തനിക്കിങ്ങനെ ഒരു മകനെ നല്‍കിയതിന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha