25 വര്‍ഷങ്ങള്‍ക്കുശേഷം ഇറാഖില്‍ സൗദി എംബസി പ്രവര്‍ത്തനം ആരംഭിക്കുന്നു

നീണ്ട രണ്ടര പതിറ്റാണ്ടുകാലത്തെ നിസ്സഹകരണ ബന്ധത്തിന് വിരാമമിട്ട് സൗദി അറേബ്യ ഇറാഖില്‍ എംബസി തുറക്കുന്നു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സൗദി എംബസിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണിത്.
ബുധനാഴ്ച എംബസി ജീവനക്കാര്‍ ബഗ്ദാദിലത്തെി. റിയാദില്‍ നിന്ന് 35 ഉദ്യോഗസ്ഥരാണ് ഇറാഖിലെത്തിയിട്ടുള്ളത്.
അംബാസഡറായി നിയമിതനായ സാമിര്‍ അല്‍ സുബ്ഹാന്‍ വ്യാഴാഴ്ച എത്തുമെന്നും എംബസിയുടെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം അദ്ദേഹം നിര്‍വഹിക്കുമെന്നും സൗദി വ്യക്തമാക്കി.
ഇറാഖ് ജയിലില്‍ കഴിയുന്ന സൗദി പൗരന്മാരുടെ മോചനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സാമിര്‍ അല്‍ സുബ്ഹാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha