വാട്‌സ്ആപ്പിന് ബ്രസീലില്‍ രണ്ടു ദിവസത്തെ നിരോധനം,ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന കുറ്റത്തിന്

ബ്രസീലില്‍ വാട്‌സ്ആപ്പിന് കോടതിയുടെ നിരോധനം. ക്രിമിനല്‍ കേസ് നടപടികളുമായി സഹകരിച്ചില്ലെന്ന കുറ്റത്തിനാണ് ബ്രസീല്‍ കോടതി വാട്‌സ്ആപ്പ് നിരോധിച്ചത്. രണ്ടു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാണ് കോടതി വാട്‌സ്ആപ്പിനോടു ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വാട്‌സ്ആപ്പിന്റെ ഭാഗത്തുനിന്നും യാതോരു നടപടിയും ഉണ്ടായില്ല. ഉപയോക്താക്കളുടെ വിവരം കൈമാറാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വാട്‌സ്ആപ്പ്. ഇതോടെ കോടതി 48 മണിക്കൂര്‍ നേരത്തേക്കു വാട്‌സ്ആപ്പ് നിരോധിക്കുകയായിരുന്നു. അതേസമയം കോടതി നടപടി ഞെട്ടിച്ചുവെന്നു വാട്‌സ്ആപ്പിന്റെ മുഖ്യ പ്രമോട്ടര്‍മാരായ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഇത് അസാധാരണ വിധിയാണെന്നും അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പിനു ബ്രസീലില്‍ 93 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha