കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികളെ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍

കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍. ആക്രമണത്തിലെ മുഖ്യപ്രതി സയ്യിദ് റിസ്വാന്‍ ഫാറൂക്കിന്റെ സുഹൃത്തും 24കാരനുമായ എന്‍ റിക് മാര്‍ക്വേസിനെയാണ് എഫ്.ബി.െഎ അറസ്റ്റ് ചെയ്തത്. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വെടിവെപ്പില്‍ മാര്‍ക്വേസ് നേരിട്ടു പങ്കെടുത്തിട്ടില്ല. എന്നാല്‍, വെടിവെപ്പ് നടത്തിയവര്‍ക്ക് രണ്ട് തോക്കുകള്‍ വാങ്ങി നല്‍കിയത് മാര്‍ക്വേസാണെന്ന് യു.എസ് അറ്റോര്‍ണി എലീന്‍ ഡെക്കര്‍ പറഞ്ഞു.
ഡിസംബര്‍ രണ്ടിന് ലോസ് ആഞ്ചലസില്‍ നിന്ന് 60 മൈല്‍ അകലെയുള്ള സാന്‍ ബര്‍നാഡിനോയിലെ ഇന്‍ലാന്‍ഡ് റീജനല്‍ സെന്ററിലാണ് വെടിവെപ്പ് നടന്നത്. കാലിഫോര്‍ണിയയിലെ ഭിന്നശേഷി ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. പട്ടാള വേഷത്തില്‍ ആധുനിക തോക്കുമായെത്തിയ ദമ്പതികളായ സയ്യിദ് റിസ്വാന്‍ ഫാറൂഖും തഷ്ഫീന്‍ മാലികും 75 തവണ വെടിയുതിര്‍ത്തു. ഇവര്‍ പിന്നീട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha