ഫിന്‍ലന്‍ഡിലെ തടവുകാര്‍ക്ക് ഇനി മുതല്‍ ഇമെയില്‍ വായിക്കാം

ഫിന്‍ലന്‍ഡിലെ തടവുകാര്‍ക്ക് ഇനി മുതല്‍ ഇമെയില്‍ വായിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തടവുകാര്‍ക്ക് ഡിജിറ്റല്‍ ആശയവിനിയമയ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഫിന്‍ലന്‍ഡ്.
ആദ്യഘട്ടത്തില്‍ ഇമെയിലുകള്‍ വായിക്കാന്‍ മാത്രമായിരിക്കും അനുവദിക്കുക. രണ്ടാം ഘട്ടത്തില്‍ മറുപടി അയക്കാനും അനുവദിക്കും. മെയിലുകളില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഫെയ്‌സ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് അനുമതിയുണ്ടാവില്ല. മെയ് മാസം നിലവില്‍ വന്ന ഫിന്നിഷ് പ്രിസന്‍ ആക്ട് ഭേദഗതിയിലാണ് പുതിയ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha