അവള്‍ വിവരിച്ചു ആ ക്രൂരപീഡനകാലം; കണ്ണീര്‍ തുടച്ച് യുഎന്‍ രക്ഷാസമിതി

ഇല്ല അവര്‍ മനുഷ്യരല്ല, മനുഷ്യരൂപം പൂണ്ട ചെന്നായ്ക്കള്‍...ദേഷ്യം കൊണ്ട് വിറക്കുന്ന കൈകള്‍. ചോര കലങ്ങിയ കണ്ണില്‍ നിന്നും വരുന്നത് രക്തം കലര്‍ന്ന കണ്ണീര്‍ത്തുള്ളികള്‍ എന്നിട്ടും അവള്‍ പറഞ്ഞു. ഇടക്ക് വാക്കുകള്‍ മുറിഞ്ഞു. അവള്‍ കുനിഞ്ഞിരുന്നു. കരഞ്ഞു, എന്നിട്ടും അവള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. അവരെ അവസാനിപ്പിക്കൂ...അത് ചോരയുടെ പോരാട്ടത്തില്‍ മുങ്ങിപ്പോയ നിരവധി ജീവനുകളുടെ ശബ്ദം കൂടിയായിരുന്നു. മനുഷ്യക്കടത്തിനെപ്പറ്റിയുള്ള യുഎന്‍ രക്ഷാസമിതി സമ്മേളനത്തില്‍ നാദിയ താഹ സ്വന്തം ജീവിതകഥ പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞതും അതുകൊണ്ടുതന്നെ.
ഇരുപത്തൊന്നാം വയസ്സിലും ഒരായുസ്സിന്റെ സങ്കടങ്ങളുണ്ട് നാദിയയുടെ വിളറിയ മുഖത്ത്. ഇറാഖിലെയും സിറിയയിലെയും ഗ്രാമങ്ങളില്‍നിന്ന് ഇസ്!ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ \'യുദ്ധമുതലാ\'യി തട്ടിയെടുത്ത് ലൈംഗിക അടിമകളാക്കിയ എല്ലാ സ്ത്രീകള്‍ക്കും ഇതേ ദയനീയ മുഖമായിരിക്കും, പറയാനുള്ളത് ഇതേ കദനകഥകളും.
ഇറാഖിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഈ യസീദി വംശജയെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ ശക്തികേന്ദ്രമായ മൊസൂള്‍ നഗരത്തിലെ ഒരു കെട്ടിടത്തിലേക്കാണ് അവളെ കൊണ്ടുപോയത്. ഭീകരര്‍ തട്ടിക്കൊണ്ടുവന്ന ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും അവിടെ ഉണ്ടായിരുന്നു. ഭീകരരില്‍ ഒരാള്‍ അവളോട് അണിഞ്ഞൊരുങ്ങി വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്രൂരമാനഭംഗം.
സൈനികസേവനത്തിനും നിര്‍ബന്ധിച്ച ആ ഭീകരന്‍ എല്ലാ ദിവസവും തന്നെ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് നാദിയ വെളിപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാവല്‍ക്കാര്‍ തടഞ്ഞു. ശിക്ഷയായി, അവര്‍ അവളെ വിവസ്ത്രയാക്കി ബോധംകെടുവോളം പീഡനത്തിനിരയാക്കി. നീണ്ട മൂന്നു മാസമാണ് ഐഎസ് തടവറയില്‍ നാദിയ അടിമയായി കഴിഞ്ഞത്. സഹോദരന്മാരില്‍ പലരെയും ഭീകരര്‍ വധിച്ചു. ഐഎസ് തടവറയില്‍നിന്നു രക്ഷപ്പെട്ടയുടന്‍ ഇറാഖ് വിട്ട യുവതി ഇപ്പോള്‍ ജര്‍മനിയിലാണു താമസം.
രക്ഷാസമിതി അധ്യക്ഷ സാമന്ത പവര്‍ ഒരു സഹോദരിയെപ്പോലെ നാദിയയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ആയിരക്കണക്കിനു യസീദി സ്ത്രീകളുടെ പ്രതിനിധിയായി സ്വന്തം ജീവിതകഥ വിവരിച്ച നാദിയ, എത്രയും വേഗം ഐഎസിനെ ഉന്മൂലനം ചെയ്യണമെന്നാണ് രക്ഷാസമിതി അംഗങ്ങളോട് വികാരാധീനയായി ആവശ്യപ്പെട്ടത്. ആരാന്റെ അമ്മക്ക് വന്നാല്‍ കാണാല്‍ ചേലായതിനാല്‍ ലോകം അവളെ അത്തരത്തിലേ കാണൂ. പക്ഷേ ആ കിരാതന്‍മാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഇവള്‍ കാണിച്ച തന്റേടത്തിന് സല്യൂട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha