ലൈംഗികാരോപണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഉപപ്രധാനമന്ത്രി രാജിവെച്ചു

ഇസ്രായേല്‍ ഉപപ്രധാനമന്ത്രി സില്‍വന്‍ ഷാലോം ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവെച്ചു.സ്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് സില്‍വര്‍ ഷാലോമിനെതിരെ അറ്റോര്‍ണി ജനറല്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചു. ഇസ്രായേലില്‍ ഇത്തരം കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ ഇത്തരം പരാതികളുയര്‍ന്നിരുന്നു. ഒരു ഭരണപക്ഷ എം.പിക്ക് ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിയും വന്നു.
2011 ല്‍ മുന്‍ പ്രസിഡന്റ് മോഷെ കത്‌സവ് ബലാത്സംഗക്കേസില്‍ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. ടൂറിസം മന്ത്രിയായിരിക്കുമ്പോഴും പ്രസിഡന്റായിരിക്കുമ്പോഴും തന്റെ കീഴിലുള്ള വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായാണ് കത്‌സവിനെതിരെ പരാതി ഉയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha