സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു, കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു. കുട്ടികളടക്കം 170 പേര്‍ക്ക് പരിക്ക്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിന്റെ അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ആക്രമണം നടത്തിയത്. റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ആറു തവണ ബോംബുകള്‍ വര്‍ഷിച്ചു. മരിച്ചവരില്‍ 30 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ആക്രമണത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും വീടുകളും തകര്‍ന്നിട്ടുണ്ട്.
ഐ.എസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. എന്നാല്‍, മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളും ആണെന്ന് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.
മെഡിറ്ററേനിയന്‍ കടലിലുള്ള അന്തര്‍വാഹിനിയില്‍ നിന്ന് റഷ്യ മിസൈല്‍ ആക്രമണവും നടത്തി. പ്രഹര ശേഷിയേറിയ ബോംബുകളാണ് ഐ.എസ് വേട്ടക്കായി റഷ്യ ഉപയോഗിക്കുന്നത്. ഐ.എസിനെതിരെ ആക്രമണം നടത്താന്‍ 64 യുദ്ധവിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























