അവതാരകന് നാക്ക് പിഴച്ചു, വിശ്വസുന്ദരി മല്‍സരത്തില്‍ പുഞ്ചിരിയും കണ്ണീരും

ചൈനയിലെ സന്യായില്‍ ഡിസംബര്‍ 19-നു നടന്ന ലോകസുന്ദരി മല്‍സരത്തില്‍ സ്‌പെയിനിലെ മിരിയാ ലാലാഗുണറോയോ കിരീടം നേടിയതിനു പിന്നാലെ ഡിസംബര്‍ 20-ാം തീയതി ലാസ്വേഗസില്‍ വച്ചു നടന്ന മിസ്സ് യൂണിവേഴ്‌സ് മല്‍സരത്തില്‍ വിശ്വസുന്ദരി ആകുന്നത് ആരാണെന്ന് അറിയാന്‍ ലോകം കാത്തിരിക്കയായിരുന്നു.
എന്നാല്‍ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിശ്വസുന്ദരി മല്‍സരം നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. അവതാരകനു പറ്റിയ ചെറിയ ഒരു പിഴവ് കിരീടാവകാശിയെ തന്നെ മാറ്റി മറിച്ചുകളഞ്ഞു. കാത്തിരിപ്പിന് വിരാമമിട്ട് ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം വിജയിയായത് കൊളംബിയയുടെ അരീഡ്‌ന ഗുറ്റിരിസ് അരേല്‍വോ. തുടര്‍ന്നുണ്ടായത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. കിരീടം ചൂടി ചിരിച്ചുകൊണ്ട് അരീഡ്‌ന നിന്ന വേദി പെട്ടെന്നുതന്നെ കണ്ണീരിന്റേതായി.
അവതാരകന്‍ സ്റ്റീവ് ഹാര്‍വേ വേദിയിലേക്ക് തിരികെയെത്തി. ക്ഷമചോദിച്ചു കൊണ്ട് തനിക്ക് തെറ്റുപറ്റിയെന്നും യഥാര്‍ത്ഥ വിശ്വസുന്ദരി ഫിലിപ്പീന്‍സിന്റെ പിയ അല്‍നോസോയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെറ്റിന്റെ ഉത്തരവാദിത്വം പൂര്‍ണമായും തനിക്കാണെന്ന് അവതാരകന്‍ പറഞ്ഞു. എഴുതി നല്‍കിയത് വായിക്കുന്നതില്‍ പറ്റിയ പിഴവാണ് പ്രശ്‌നത്തിന് കാരണം. കൊളംബിയയുടെ മല്‍സരാര്‍ഥി ഒന്നാം റണ്ണറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
80 രാജ്യങ്ങളില്‍ നിന്നായി 19 നും 27നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha