ഓണ്‍ലൈന്‍ ചെക്ക് ചെയ്യുന്നത് നല്ലത്; ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും, വലിയ വില

ഫസ്റ്റ് നൈറ്റ് വിശേഷങ്ങള്‍ മുതല്‍ എന്തും ഏതും പോസ്റ്റികളിക്കുന്നവര്‍ അറിയാന്‍. ചിലപ്പോള്‍ കിട്ടുക വല്ലാത്ത പണിയാകും. സ്വയം നാം എന്താണെന്ന് ബോധ്യമുണ്ടെങ്കില്‍ ആരെക്കൊണ്ടും അതംഗീകരിപ്പിക്കാന്‍ നിങ്ങള്‍ പാടുപെടേണ്ട സുഹൃത്തേ. വഴിയേ പോകുന്നതെന്തും പോസ്റ്റികളിക്കുന്നതുകൊണ്ട് പറഞ്ഞെന്നു മാത്രം. അടുത്തകാലത്ത് നിരവധി പേര്‍ തങ്ങളുടെ ബോര്‍ഡിങ് പാസുകളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതായത് ഇന്‍സ്റ്റാഗ്രാം പോലുള്ള സൈറ്റുകളാണ് ഇത്തരക്കാര്‍ ഇതിനായി പതിവായി ഉപയോഗിക്കുന്നത്. പലരും ഒരു പൊങ്ങച്ചം പ്രകടിപ്പിക്കാനായാണ് ഇത്തരത്തില്‍ ബോര്‍ഡിങ് പാസുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത്. ചിലരാകട്ടെ യാത്രയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ അലക്ഷ്യമായി വലിച്ചെറിയുകയും പതിവാണ്. എന്നാല്‍ ഇത്തരം നടപടികള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്.
അതായത് ഓണ്‍ലൈന്‍ ചെക്ക് ചെയ്യുന്നത് നല്ലതാണെങ്കിലും ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ യാത്ര വരെ മുടങ്ങിയെന്ന് വരാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദര്‍ നിര്‍ദേശിക്കുന്നത്. ഈ വിവരങ്ങള്‍ ചോര്‍ത്തി ഐഎസിനും മറ്റും എത്തിച്ച് നിങ്ങളെ കുടുക്കാന്‍ മിടുക്കന്‍മാര്‍ക്ക് നിമിഷങ്ങള്‍ മതി. അല്ലെങ്കില്‍ അമേരിക്കക്ക് നിങ്ങളുടെ പേരില്‍ ഒരു ഭീഷണി നിമിഷങ്ങള്‍ മതി ജീവിതം മാറിമറിയാന്‍.
ഇത്തരത്തില്‍ ലഭിക്കുന്ന ബോര്‍ഡിങ് പാസുകളുടെ സ്‌ക്രീന്‍ ഷോട്ട് ആര്‍ക്ക് വേണമെങ്കിലും എടുക്കാന്‍ സാധിക്കുകയും അത് ഒരു ബാര്‍കോഡ് ഡീ കോഡിങ് പ്രോഗ്രാമിലേക്ക് അപ്ലോഡ് ചെയ്യാനും സാധിക്കുമെന്നോര്‍ക്കുക. ഇത് പലവിധ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. ഇത്തരത്തില്‍ ഡീ കോഡ് ചെയ്യുന്നവര്‍ക്ക് അതിലൂടെ നിങ്ങളുടെ പേര്, ഫ്രീക്വന്റ് ഫ്‌ലൈയര്‍ നമ്പര്‍, റെക്കോഡ് ലൊക്കേറ്റര്‍ തുടങ്ങിയവ എളുപ്പത്തില്‍ മനസിലാക്കാനും സാധിക്കും. ഇത്തരം വിവരങ്ങള്‍ പ്രസ്തുത യാത്രക്കാരനെതിരെ എപ്രകാരമാണ് ദുരുപയോഗം ചെയ്യുകയെന്നത് സെക്യൂരിറ്റി വിദഗ്ധനായ ബ്രിയാന്‍ ക്രെബ്‌സ് വിവരിക്കുന്നുണ്ട്.
ഇത്തരം പാസുകള്‍ക്ക് മുകളിലുള്ള ടുഡമന്‍ഷനല്‍ ബാര്‍കോഡുകളിലും ക്യു ആര്‍ കോഡുകളിലും നിരവധി വിലപ്പെട്ട വിവരങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അതിനാല്‍ ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എയര്‍ലൈന്‍ ബോര്‍ഡിങ് പാസുകള്‍ക്ക് മേല്‍ പ്രിന്റ് ചെയ്തിരിക്കുന്ന കോഡുകളിലൂടെ നിങ്ങളെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. വിവരം ചോര്‍ന്നെന്ന് പറഞ്ഞ് എത്തുന്ന പാരാതികളുടെ എണ്ണം കൂടിയിട്ടുണ്ട്.
അതായത് നിങ്ങളുടെ ഭാവിയിലെ യാത്രാ പ്ലാനുകള്‍, നിങ്ങളുടെ ഫ്രീക്വന്റ് ഫ്‌ലൈയര്‍ അക്കൗണ്ട് തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാനാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങളിലൂടെ ആരെങ്കിലും നിങ്ങളുടെ എയര്‍ലൈന്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാനും സാധ്യതയുണ്ട്. അതിലൂടെ അവര്‍ക്ക് നിങ്ങളുടെ സീറ്റുകള്‍ മാറ്റാനോ നിങ്ങളുടെ ടിക്കറ്റ് റദ്ദാക്കാനോ വരെ സാധിച്ചേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത ഒരു വെര്‍ജിന്‍ അറ്റ്‌ലാന്റിക് പാസ് ഡീ കോഡ് ചെയ്യപ്പെട്ടത് ഉദാഹരണസഹിതം വിഗദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ കണ്‍ഫര്‍മേഷന്‍ നമ്പര്‍, പേര്, സീറ്റ്,ഒറിജിന്‍ ആന്‍ഡ് ഡെസ്റ്റിനേഷന്‍, ഫ്‌ലൈറ്റ്, ഫ്രക്വന്റ് ഫ്‌ലൈയര്‍ അക്കൗണ്ട്,സീറ്റ് തുടങ്ങിയ വിവരങ്ങള്‍ ഡോകോഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ ചോര്‍ത്താന്‍ കഴിയുന്ന വിവരങ്ങള്‍ ഓരോ വിമാനത്തിന്റെ ബോര്‍ഡിങ് പാസിനുമനുസരിച്ച് വ്യത്യസ്തമാണ്. അതിനാല്‍ യാത്ര കഴിഞ്ഞാല്‍ ഇത്തരം പാസുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ തീര്‍ത്തും കീറി നശിപ്പിക്കുന്നതായിരിക്കും നല്ലത്. ഒടുവില്‍ സ്വയം കുഴിച്ച കുഴിയില്‍ ചാടരുതേ..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha