അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട ചാവേര്‍ പിടിയില്‍

അഫ്ഗാനിലെ ജലാലബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട ചാവേര്‍ അറസ്റ്റിലായതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. കാബൂളിലെ കാപിസ പ്രവിശ്യയില്‍ നിന്നുളള താലിബാന്‍ അംഗമ നസീര്‍ എന്നു പേരുളള ചാവേറാണ് അറസ്റ്റിലായതെന്നും, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്ഥോടനം നടത്താന്‍ പദ്ധതിയിട്ട വിവരം പോലീസിനോട് വെളിപ്പെടുത്തിയതായും കാബൂള്‍ പ്രാദേശിക ഗവര്‍ണര്‍ വക്താവ് അറ്റുളളാ ലുഡ്‌വിന്‍ അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാന് ഇന്ത്യ നിര്‍മിച്ച് നല്‍കിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ചാവേര്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha