ഇന്തോനേഷ്യയെ ലക്ഷ്യംവെച്ച് ഇസ്ലാമിക് സ്റ്റേറ്റ്

ആഗോള ഭീകര സംഘടനയായ ഐസിസിന് ഖലീഫത്ത് രാജ്യമുണ്ടാക്കാന്‍ അടുത്ത ലക്ഷ്യം മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയാണെന്ന് ആസ്‌ട്രേലിയ മുന്നറിയിപ്പ് നല്‍കി. ഇന്തോനേഷ്യയുടെയും ആസ്ട്രലിയയുടെയും മന്ത്രിമാരുമാരും സുരക്ഷാഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്റിസ് ഇത് ആസ്‌ട്രേലിയയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും പറഞ്ഞു.
ഐസിസിന് ഇന്തോനേഷ്യയില്‍ അവരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളും ഉയര്‍ത്താന്‍ ലക്ഷ്യമുണ്ട്. നേരിട്ടോ പ്രതിനിധികള്‍ മുഖേനെയാണ് അവര്‍ അതിന് ശ്രമിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കപ്പുറം തങ്ങളുടെ സാമ്രാജ്യം തീര്‍ക്കാനായാണ് ഇന്തോനേഷ്യയെ അവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്അദ്ദേഹം പറഞ്ഞു.
ബ്രാന്റിസിന്റെ പ്രസ്താവനയ്ക്ക് പുറകെ പൊലീസ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ പദ്ധതി നിഷ്ഫലമാക്കുകയും ചാവേറുകളെ അറസ്റ്റുചെയ്യുകയും ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന പരിശോധനകളില്‍ ജാവാ അതിര്‍ത്തിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ ഐസിസിന്റെ കൊടി എന്നിവ പിടിച്ചെടുക്കുകയും ഒമ്പതു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷോപ്പിംഗ് മാളുകളും, പൊലീസ് സ്‌റ്റേഷനുകളും, രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തെയുമാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് ചീഫ് പറഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐസിസ് നിലയുറപ്പിക്കുന്നത് ആസ്ട്രലിയയുടെയും ഇന്തോനേഷ്യയുടെയും സുരക്ഷയെ ബാധിക്കുമെന്ന് ആസ്ട്രലിയന്‍ നിയമ മന്ത്രി മൈക്കല്‍ കീനന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha