യുവാന്‍ ഔദ്യോഗിക കറന്‍സിയായി സിംബാബ്‌വെ പ്രഖ്യാപിച്ചു

ചൈനീസ് കറന്‍സിയായ യുവാന്‍ ഔദ്യോഗിക കറന്‍സിയായി സിംബാബ്‌വെ പ്രഖ്യാപിച്ചു. 400 ലക്ഷം ഡോളറിന്റെ കടം ചൈന എഴുതിതള്ളിയതിനെ തുടര്‍ന്നാണ് തീരുമാനം.
ചൈനയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് യുവാന്‍ ഔദ്യോഗിക കറന്‍സിയായി സ്വീകരിച്ചതെന്ന് സിംബാബ്്‌വെ സര്‍ക്കാര്‍ അറിയിച്ചു.
ഇപ്പോള്‍ അമേരിക്കന്‍ ഡോളറും ദക്ഷിണാഫ്രിക്കന്‍ കറന്‍സിയുമായ റാന്‍ഡുമാണ് സിംബാബ്്‌വെ ഉപയോഗിക്കുന്നത്. യുവാന്‍ വിദേശ കറന്‍സികളുടെ പട്ടികയില്‍ നേരത്തെ ഇടം നേടിയിരുന്നെങ്കിലും പൊതു വിപണിയില്‍ വിനിമയത്തിന് ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നില്ല. സിംബാബ്്‌വെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























