60 മണിക്കൂര്‍ മണ്ണിനടിയില്‍ അകപ്പെട്ട ആളെ രക്ഷിച്ചു

തെക്കന്‍ ചൈനയില്‍ ഷെന്‍ഷനിലെ വ്യവസായ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടുപോയ ആളെ 60 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. തിയാന്‍ സെമിംഗ് എന്നയാളാണ് 60 മണിക്കൂര്‍ മണ്ണിനടിയില്‍ അകപ്പെട്ട ശേഷം ജീവനോടെ രക്ഷപ്പെട്ടത്. തെക്കന്‍ ചൈനയിലെ ചോംഗ്ക്വിംഗ് സ്വദേശിയാണ് തിയാന്‍. ജീവന്‍ശേഷിച്ച ഇയാളെ വിദഗ്ധ ചികിത്സ നല്‍കാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോ. വാംഗ് യിഗോ പറഞ്ഞു. മണ്ണിനടയില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാനെത്തിയ സുരക്ഷാ സേനയോട് ഇയാള്‍ പേരു പറയുകയും തന്റെയൊപ്പം ഒരാള്‍ കൂടിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, തെരച്ചിലില്‍ രണ്ടാമന്റെ മൃതദേഹമാണ് ലഭിച്ചത്. 20,000 ചതുരശ്ര മീറ്റര്‍ ഭൂപ്രദേശം മണ്ണുമൂടിക്കിടക്കുകയാണ്. ജീവനക്കാര്‍ താമസിച്ചിരുന്ന രണ്ടു ഡോര്‍മിറ്ററികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടവും മണ്ണിനടിയിലാണ്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha