ചൈനയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് പോയ പ്രവാസി തൊഴിലാളിയെ 60 മണിക്കൂറുകള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തി

ചൈനയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട് പോയ പ്രവാസി തൊഴിലാളി ടിയാംഗ് സെമിംഗിനെ 60 മണിക്കൂറുകള്‍ക്ക് ശേഷം മണ്ണിനടിയില്‍ നിന്നും ജീവനോടെ കണ്ടെത്തി. രക്ഷാപ്രവ്രര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടപ്പെട്ട നിലയിലാണ് ടിയാംഗിനെ കണ്ടെത്തിയത്.
ചൈനയിലെ തെക്ക്പടിഞ്ഞാറന്‍ പ്രദേശമായ ചോങ്ക്വിങില്‍ നിന്നുള്ള തൊഴിലാളിയാണ് ടിയാംഗ് എന്ന് ഷെന്‍സണ്‍ എമര്‍ജന്‍സി ഏജന്‍സി അധികൃതര്‍ പറഞ്ഞു.തികച്ചും അവശനിലയിലാണ് ടിയാംഗിനെ കണ്ടെത്തിയത്. ഗവണ്‍മെന്റിന്റെ നിര്‍ദേശമനുസരിച്ച് മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
ടിയാംഗിനെ കണ്ടെത്തിയതിന് അടുത്തായി മറ്റൊരാളെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി. ഏകദേശം 70ല്‍ അധികം പേരെ മണ്ണിടിച്ചലില്‍ കാണാതായിട്ടുണ്ട്. 20,000 ചതുരശ്ര മീറ്റര്‍ ഭൂപ്രദേശം മണ്ണുമൂടിക്കിടക്കുകയാണ്. ജീവനക്കാര്‍ താമസിച്ചിരുന്ന രണ്ടു ഡോര്‍മറ്ററികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടവും മണ്ണിനടിയിലാണ്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha