Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുടിനെ എതിര്‍ത്ത അഞ്ച് ശതകോടീശ്വരന്‍മാരാഅണ് വിവിധ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒടുവിലായി പുടിന്‍ വളര്‍ത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിനും കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്

24 AUGUST 2023 09:54 PM IST
മലയാളി വാര്‍ത്ത

റഷ്യയുടെ ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ ശത്രുക്കള്‍ ഓരോന്നായി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുടിനെ എതിര്‍ത്ത അഞ്ച് ശതകോടീശ്വരന്‍മാരാണ് വിവിധ രാജ്യങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒടുവിലായി പുടിന്‍ വളര്‍ത്തിയ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിനും കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.റഷ്യയിലെ ഏറ്റവും ശക്തനായ വിമതനേതാവായി മാറിയ യെവ്‌ജെനി പ്രിഗോഷിന്‍ മോസ്‌കോയ്ക്ക് സമീപം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യന്‍ അധികാരികള്‍ പറഞ്ഞു. റഷ്യന്‍ സൈനിക മേധാവികള്‍ക്കെതിരെ കലാപത്തിന് നേതൃത്വം നല്‍കിയാളാണ് യെവ്ജെനി പ്രിഗോഷിന്‍.

അതേസമയം വാഗ്നര്‍ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ സ്വയം പ്രഖ്യാപിത ശത്രുവുമായ പ്രിഗോഷിന്റെ അവസ്ഥയെക്കുറിച്ച് ക്രെംലിനില്‍ നിന്നോ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.ഗ്രേ സോണിലെ വാഗ്‌നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാല്‍ പ്രിഗോഷിന്‍ മരണമടഞ്ഞെന്ന് പറഞ്ഞ ചാനല്‍, ഒരു വീരനായും ദേശസ്‌നേഹിയായും അദ്ദേഹത്തെ വാഴ്ത്തി.

ഊഹാപോഹങ്ങള്‍ക്കിടയിലും സ്ഥിരീകരിക്കാവുന്ന വസ്തുതകളുടെ അഭാവത്തിലും, അദ്ദേഹത്തിന്റെ ചില അനുയായികള്‍ റഷ്യന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തി. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വാഗ്‌നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഭീമന്‍ കുരിശ് പ്രദര്‍ശിപ്പിച്ചു.പ്രിഗോഷിന്റെ മരണം വാഗ്നര്‍ ഗ്രൂപ്പിനെ രൂക്ഷമായി തന്നെ ബാധിക്കും. ജൂണില്‍ റഷ്യന്‍ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു സായുധ കലാപം നടത്തിയിരുന്നു. ഈ നീക്കം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ദേഷ്യത്തിന് കാരണമായി.കൊലപതത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ 1999 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പുടിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ഒരാളാണ് പ്രിഗോഷിന്‍.

അതേസമയം റഷ്യയുടെ ഏവിയേഷന്‍ ഏജന്‍സിയായ റൊസാവിയാറ്റ്സിയ, തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 10 പേരുടെയും പേരുകള്‍ പ്രസിദ്ധീകരിച്ചു. അതില്‍ പ്രിഗോഷിനും  അദ്ദേഹത്തിന്റെ വലംകൈയായ ദിമിത്രി ഉറ്റ്കിന്റേതും ഉള്‍പ്പെടുന്നു.എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നോ അതിലധികമോ ഭൂതല മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് വിശ്വസിക്കുന്നതെന്ന് പേരിടാത്ത ചില സ്രോതസ്സുകള്‍ റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. റോയിട്ടേഴ്‌സിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോവുകയായിരുന്ന വിമാനം ത്വെര്‍ മേഖലയിലെ കുഷെന്‍കിനോ ഗ്രാമത്തിന് സമീപമാണ് തകര്‍ന്നതെന്ന് റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.
പുട്ടിനെതിരെ സംസാരിച്ച അഞ്ച് ശതകോടിശ്വരന്‍മാരാണ് വിവധ രാജ്യങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതെന്ന കാര്യവും കൂട്ടിവായിക്കുമ്പോഴാണ് പുടിന്റെ പേരും ഉയര്‍ന്നു വരുന്നത്. അതോടെ പുട്ടിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പലരും നിറുത്തിവെച്ചു. എന്നാല്‍ യുക്രൈനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൈനിക തലവന്‍മാരില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ പുടിന് വലിയ വെല്ലുവിളയാണുയര്‍ത്തിയത്. യുക്രൈന്‍ യുദ്ധ കേന്ദ്രങ്ങളില്‍ സൈനികര്‍ക്ക് പകരം വാഗ്നര്‍ ഗ്രൂപ്പാണ് യുദ്ധം നയിച്ചത്. യുദ്ധത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കാനുള്ള അധികാരം പോലും വ്ഗ്നര്‍ക്ക് നല്കിയത് സൈന്യം എതിര്‍ത്തിരുന്നു.അങ്ങനെ സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മില്‍ തെറ്റുകയായിരുന്നു. അതു പിന്നീട് ആഭ്യന്തര യുദ്ധത്തിലേയ്ക്കാണ് നയിച്ചത്.

 എല്ലാം പുട്ടിനുമായി നേരിട്ടാണ് വഗ്നര്‍ സംഘം വിശദീകരിച്ചിരുന്നത്. എന്നിട്ടും യുക്രൈനില്‍ റഷ്യയ്ക്ക് വിജയിക്കാനായില്ല എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ നാണം കെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാഗ്നര്‍ ഗ്രൂപ്പിനെ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായിരുന്നു.ഒരാഴ്ച കൊണ്ട് യുക്രൈനിനെ ഭസ്മമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് യുക്രെയനില്‍ റഷ്യ യുദ്ധം ആരംഭിച്ചത്. യുദ്ധത്തില്‍ റഷ്യയ്ക്കു സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്തം സൈനികനേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പുട്ടിന്‍ തന്നെ ആസൂത്രണം ചെയ്തതാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപം എന്നുമുള്ള വിവരങ്ങള്‍ അന്ന് പുറത്തു വരുന്നിരുന്നു്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട കലാപത്തിനൊടുവിലാണ്  അന്ന് വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍നിന്ന് പിന്തിരിഞ്ഞത്..
ഏതാണ്ട് 25,000 പോരാളികളുള്ള സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. വിവിധ ആഫ്രിക്കന്‍, യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറിയ വാഗ്നര്‍ ഗ്രൂപ്പിനെ യുഎന്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ യുദ്ധമുഖത്ത് സൈന്യത്തേക്കാള്‍ പ്രാധാന്യം നല്കിയാണ് പുടിന്‍ അവരെ വാഴിച്ചിരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends