തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് ഐഎസ് നേതാവ്

തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയെന്ന് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഐഎസിനെതിരെ റഷ്യയും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണം ഐഎസിനെ ദുര്‍ബലമാക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സന്ദേശത്തിലുള്ളത്. ഐഎസിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് ബാഗ്ദാദി ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തിയ വ്യോമാക്രമണം ഐഎസിനെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ദൈവം തങ്ങള്‍ക്ക് വിജയം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























