ആറ് മാസം പ്രായമുള്ള കുഞ്ഞിന് എലികളുടെ കടിയേറ്റ് ദാരുണാന്ത്യം:- ശരീരത്തിൽ ഉണ്ടായിരുന്നത് അമ്പതോളം മുറിവുകൾ:- മാതാപിതാക്കൾ അറസ്റ്റിൽ...

എലികളുടെ കടിയേറ്റ് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. അമ്പതോളം മുറിവുകളാണ് കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അച്ഛനും അമ്മയും, ബന്ധുവും അറസ്റ്റിലായി. തൊട്ടിലിൽ ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് എലിയുടെ കടിയേറ്റതെന്ന് പോലീസ് വ്യക്തമാക്കി. ഡേവിഡ്, എയ്ഞ്ചൽ ഷോനാബോം, ഇവരുടെ മറ്റൊരു ബന്ധു എന്നിവരാണ് അറസ്റ്റിലായത്. യുഎസിലെ ഇന്ത്യാനയിൽ സെപ്റ്റംബർ പതിമൂന്നിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടർന്നാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. എലിയുടെ കടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. തലയിലും, മുഖത്തും, കയ്യിലും, കാലിലും തുടയിലുമായി അമ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ വലതു കൈയിലെ നാല് വിരലുകൾക്കും തള്ളവിരലിലെയും മാംസം നഷ്ടപ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ ജോനാഥൻ ഹെൽം പറഞ്ഞു. കൈവിരലുകളിലെ മാംസം നഷ്ടമായ അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ വീട്ടിൽ എലിശല്യം രൂക്ഷമായിരുന്നുവെന്നും മുറിയിലാകെ എലിയുടെ വിസർജ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. മാർച്ച് മുതൽ വീട്ടിൽ എലി ശല്യം രൂക്ഷമായിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. വീട്ടിലെ മറ്റ് കുട്ടികൾക്കും എലിയുടെ കടിയേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ച കുട്ടി ഉൾപ്പെടെ അഞ്ച് കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടിൽ ഇവരുടെ ബന്ധുവും അവരുടെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. വീട്ടിലെ എല്ലാ കുട്ടികളെയും ശിശു സേവന വകുപ്പ് മാറ്റി. കുട്ടിയെ ശ്രദ്ധിക്കുന്നതിൽ മാതാപിതാക്കൾക്ക് അശ്രദ്ധയുണ്ടായി. ഇവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതായും ഇവാൻസ്‌വില്ലെ പോലീസ് അറിയിച്ചു. ഈ വീട്ടിലുള്ള രണ്ട് കുട്ടികൾ തങ്ങളുടെ സ്‌കൂൾ ടീച്ചറോട് ഉറങ്ങുമ്പോൾ എലികൾ തങ്ങളുടെ കാൽവിരലുകളിൽ കടിച്ചതായി പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് ശേഷം, ശിശു സുരക്ഷാ വകുപ്പ് വീട് സന്ദർശിച്ചിരുന്നുവെന്നും, തന്റെ കുട്ടിയുടെ കാൽവിരലുകളിലെ പാടുകൾ ബെഡ് ഫ്രെയിമിൽ നിന്നുള്ള പോറലുകളാണെന്ന് ഡിസിഎസ് പ്രവർത്തകയോട് തുർമൻ പറഞ്ഞതായി പോലീസ് പറഞ്ഞു.
സാമൂഹിക പ്രവർത്തകർ വീട്ടിൽ പതിവായി പരിശോധന നടത്തിയിരുന്നു, വീട് അലങ്കോലമായ അവസ്ഥയിലായിരുന്നു. ചപ്പുചവറുകൾ കുന്നുകൂടിയിരുന്നു. അടുക്കളയിൽ അഴുക്ക് നിറഞ്ഞ പാത്രങ്ങളും, ദുർഗന്ധം വമിക്കുന്ന അവസ്ഥയുമായിരുന്നെന്ന് ഇവർ നൽകിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha