സിറിയയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരമായ ഹോംസിലുണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്കു സ്‌ഫോടനത്തില്‍ പരിക്കേറ്റതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.
കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചായിരുന്നു ആദ്യ സ്‌ഫോടനം. രണ്ടാമത്തെ സ്‌ഫോടനത്തിനായി ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ മാസം തുടക്കത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതിനുശേഷം ഉണ്ടാകുന്ന വലിയ സ്‌ഫോടനമാണ് തിങ്കളാഴ്ചയുണ്ടായത്. ഈ മാസം 12ന് സഹ്‌റ നഗരത്തിലുണ്ടാ ഇരട്ടസ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതിനുപിന്നാലെ 700ല്‍ അധികം വിമതപോരാളികളും കുടുംബവും വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍ വേര്‍ ജില്ലയില്‍നിന്നു പലായനം ചെയ്തതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























