പൂര്‍ണ നഗ്‌നനായി മോഷ്ണം നടത്തുന്നയാള്‍ അറസ്റ്റില്‍

പൂര്‍ണ നഗ്‌നനായി വീട്ടില്‍ കയറി മോഷണം നടത്തിയ ശേഷം കടന്ന് കളഞ്ഞ കള്ളന്‍ പൊലീസ് പിടിയിലായി. കാലിഫോര്‍ണിയയിലെ സക്രാമെന്റോയ്ക്ക് സമീപമാണ് മോഷണം നടന്നത് . ഡിസംബറിലെ കൊടുംതണുപ്പിലാണ് പൂര്‍ണ നഗ്‌നനായി കള്ളന്‍ മോഷണത്തിനിറിങ്ങിയത് .
ആദം പെറ്റിബോണ്‍ (28) എന്നയാളാണ് മോഷണം നടത്തിയത്. സക്രാമെന്റോയ്ക്ക് സമീപമുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറി പഴ്‌സ് മോഷ്ടിയ്ക്കുകയായിരുന്നു ആദം . ഈ സമയം വീട്ടുടമസ്ഥയുടെ കാമുകന്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. ഇയാള്‍ ആദത്തെ പിടികൂടാന്‍ ശ്രമിച്ചു .
പക്ഷേ വീടിന് പുറത്ത് നിര്‍ത്തിയിരുന്ന എസ് യുവിയില്‍ കയറി ആദം പോവുകയായിരുന്നു. കാറിടിച്ച് കാമുകനെ കൊല്ലാന്‍ ശ്രമിയ്ക്കുകയും ചെയ് തു. 30 മൈല്‍ ദൂരം ഇയാള്‍ പിന്നിട്ടു. ശേഷം ഒരു വീടിന് മുന്നില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.
പക്ഷേ അധികം വൈകാതെ ആദം പൊലീസ് പിടിയിലായി. കൊലപാതകത്തിനും ഭവന ഭേദനത്തിനും ആദത്തിനെതിരെ പൊലീസ് കേസെടുത്തു . രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തുക കെട്ടിവച്ചാല്‍ മാത്രമേ ഇയാള്‍ക്ക് ജാമ്യം ലഭിയ്ക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























